ബെംഗളൂരു: ഒരുപാർട്ടിക്കും വോട്ടുചെയ്യാൻ താത്‌പര്യമില്ലാത്തവർ നോട്ടയ്ക്ക് കുത്തിയതോടെ ബെംഗളൂരുവിലെ രണ്ടുമണ്ഡലങ്ങളിൽ നോട്ട മൂന്നാം സ്ഥാനത്ത്. മഹാദേവപുര, കെ.ആർ.പുരം എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി., കോൺഗ്രസ് സ്ഥാനാർഥികൾക്ക് പിന്നിൽ മൂന്നാമതായി നോട്ട ഇടംപിടിച്ചത്. മഹാദേവപുരയിൽ 4775 വോട്ടും കെ.ആർ. പുരത്ത് 4396 വോട്ടും നോട്ടയ്ക്ക് ലഭിച്ചു.
സി .പി.എം., സി.പി.ഐ. നോട്ടയ്ക്ക് പിറകിൽ:സി.പി.എം. സ്ഥാനാർഥിക്ക് കെ.ആർ.പുരത്ത് 1220 വോട്ടുകളാണ് ലഭിച്ചത്. ബാഗേപ്പള്ളി ഒഴികെ സി.പി.എം. മത്സരിച്ച മൂന്നുമണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലാണ് പാർട്ടി സ്ഥാനാർഥികളുടെ സ്ഥാനം. സി.പി.ഐ. മത്സരിച്ച ഏഴുമണ്ഡലങ്ങളിൽ കുട്‌ലഗി ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലാണ്. അതേസമയം, അപരസ്ഥാനാർഥികൾക്ക് കാര്യമായി വോട്ടുകൾ നേടാൻ കഴിഞ്ഞില്ല. ബി.ടി.എം. ലേഔട്ടിലെ ബി.ജെ.പി. സ്ഥാനാർഥി കെ.ആർ. ശ്രീധരയുടെ അപരന്മാരായ എൻ. ശ്രീധർ, ആർ. ശ്രീധർ, കെ.എസ്. ശ്രീധർ എന്നിവർ ചേർന്ന് നേടിയത് 445 വോട്ടുകളാണ്
തത്കാല്‍ ലഭ്യത 72; ടിക്കറ്റില്‍ വെയിറ്റിങ് 50; യാത്രക്കാരെ പറ്റിച്ച് റെയില്‍വേ സൈറ്റ്
തീവണ്ടിയാത്രയ്ക്കുള്ള അവസാനപ്രതീക്ഷയായ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോഴും ആവശ്യക്കാരെ പറ്റിച്ച് റെയില്‍വേ.ഔദ്യോഗിക ഐ.ആര്‍.സി.ടി.സി. സൈറ്റാണ് തീവണ്ടിയാത്രക്കാരെ പറ്റിക്കുന്നത്. ഞായറാഴ്ച യാത്രയ്ക്ക് തത്കാല്‍ ടിക്കറ്റിന് സൈറ്റില്‍ ശനിയാഴ്ച ബുക്ക് ചെയ്തവര്‍ക്കാണ് വെയിറ്റിങ് ടിക്കറ്റ് കിട്ടിയത്. യാത്ര ചെയ്യാനായില്ലെന്നു മാത്രമല്ല, 60 രൂപ റദ്ദാക്കല്‍ നിരക്കും പിടിച്ചു. ബാക്കി തുക കിട്ടുന്നതോ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം.രാവിലെ 11-നാണ് സ്ലീപ്പര്‍ തത്കാല്‍ ബുക്കിങ് തുടങ്ങുക.
ശനിയാഴ്ച കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് തത്കാല്‍ ബുക്ക് ചെയ്യാന്‍ കണ്ണൂര്‍ സ്വദേശി സൈറ്റില്‍ കയറി. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസില്‍ (16348) 11.02-ന് 72 ആയിരുന്നു ലഭ്യത. അഞ്ചുമിനിറ്റിനുള്ളില്‍ ബുക്ക് ചെയ്തു. പക്ഷേ, ടിക്കറ്റ് ബുക്കിങ് സ്റ്റാറ്റസ് വന്നപ്പോള്‍ തത്കാല്‍ വെയിറ്റിങ് 48. 415 രൂപയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് തുക. ഇനി സേവനനിരക്കും റദ്ദാക്കല്‍ തുകയും കഴിച്ചേ റീഫണ്ട് കിട്ടൂ.11.15-ന് നോക്കിയപ്പോള്‍ ലഭ്യത 42. പ്രശ്‌നമുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്ന് സ്റ്റേഷന്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ അന്വേഷിച്ചു.
തത്കാല്‍ ബുക്കിങ് തുടങ്ങി അഞ്ചുമിനിറ്റിനുള്ളില്‍ തിരുവനന്തപുരം എക്സ്പ്രസ്, മലബാര്‍ ഉള്‍പ്പെടെയുള്ള വണ്ടികളില്‍ തത്കാല്‍ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നുവെന്ന് മറുപടി. തുടര്‍ന്ന് അഞ്ചുമിനിറ്റിനുള്ളില്‍ പ്രീമിയം തത്കാലും തീര്‍ന്നിരുന്നു. എന്നാല്‍ 11 മുതല്‍ 11.30 വരെ സൈറ്റില്‍ 72, 40, 22 പ്രകാരം ലഭ്യത കാണിച്ചു. ഇതുപ്രകാരം ബുക്ക് ചെയ്തവര്‍ക്കെല്ലാം പണംപോയി. യഥാര്‍ഥത്തില്‍ അപ്പോള്‍ വെയിറ്റിങ് ലിസ്റ്റ് 100 കഴിഞ്ഞിരുന്നു.
കണ്ണൂര്‍-ബെംഗളൂരു യശ്വന്ത്പുരയില്‍ ബുക്ക് ചെയ്ത തലശ്ശേരി സ്വദേശിക്കും ‘ഇത്തരം’ ലഭ്യതയാണ് ഔദ്യോഗിക ടിക്കറ്റ് കാണിച്ചത്. പക്ഷേ, ടിക്കറ്റില്‍ വെയിറ്റിങ്ങും. ഓണ്‍ലൈന്‍ സൈറ്റില്‍ ബുക്ക് ചെയ്യുമ്ബോള്‍ ലഭ്യത അല്ലെങ്കില്‍ വെയിറ്റിങ് മാത്രമാണ് കാണിക്കുക. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം മാത്രമേ ബെര്‍ത്ത് സ്ഥിതി കാണിക്കൂ. ഇങ്ങനെ ഒരിക്കലും ഉറപ്പാകാത്ത വെയിറ്റിങ് നല്‍കി റദ്ദാക്കല്‍ നിരക്ക് ഈടാക്കുകയാണ് റെയില്‍വേ. സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റ് എടുക്കാന്‍ റെയില്‍വേ ഇ-ടിക്കറ്റിന് പ്രാധാന്യം നല്‍കുമ്ബോഴാണ് സൈറ്റ് അപ്‌ഡേഷന്‍ ഇല്ലാതെ യാത്രക്കാരെ പറ്റിക്കുന്നത്.