ബംഗളൂരു: റോഡപകടം സംഭവിച്ചാല്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് കർണാടക ഹൈകോടതി.ഹല്‍മറ്റ് ധരിക്കാത്തത് നിയമലംഘനമാണെങ്കിലും അത് നഷ്ടപരിഹാരം ലഭിക്കുന്നതില്‍നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.സാദത്ത് അലി ഖാൻ എന്നയാള്‍ സമർപ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് ചില്ലക്കൂർ സുമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.2016 മാർച്ച് അഞ്ചിന് ബംഗളൂരു – മൈസൂരു റോഡില്‍ വെച്ച് സാദത്ത് അലി ഖാൻ അപകടത്തില്‍പെട്ടിരുന്നു.
ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നില്‍ കാറിടിക്കുകയായിരുന്നു. തലയിലടക്കം ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സക്കും മറ്റുമായി പത്ത് ലക്ഷം ചെലവായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി രാമനഗരയിലെ മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു.2020 സെപ്തംബർ 24ന്, അപകടസമയത്ത് സാദത്ത് അലി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 5.61 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം വിധിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.
വീട്ടിലിരിക്കുന്ന ആളിൽ നിന്ന് പണം ഈടാക്കി ടോൾ പ്ലാസ്സ, ഒടുവിൽ സംഭവിച്ചത്
എവിടെയും പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു തന്റെ അക്കൗണ്ടില്‍ നിന്നും 220 രൂപ ടോള്‍ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് സ്വദേശി.2024 ഓഗസ്റ്റ് 14 -ന് ഉച്ചയ്ക്ക് 2 മണിക്ക് ലഡോവല്‍ ടോള്‍ പ്ലാസയില്‍ വച്ച് കിഴിവ് നടത്തിയതാണ് സുന്ദര്‍ദീപ് സിംഗ് എന്ന വ്യക്തി എക്‌സില്‍ കുറിച്ചത്. അക്കൗണ്ടില്‍ നിന്നും പണം ഈടാക്കുമ്ബോള്‍ താന്‍ എവിടെയും പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ഈ മാസം ഒരിക്കല്‍ പോലും താനാ റൂട്ടില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു. അനധികൃതമായി പണം ഈടാക്കിയതിന് ശേഷം ഫാസ്ടാഗ് അക്കൗണ്ടില്‍ ബാക്കിയുള്ളത് 790 രൂപയാണെന്നും സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്. അതേസമയം, സുന്ദര്‍ ദീപിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ടോള്‍ പ്ലാസ സിംഗിനോട് ബാങ്കിന്റെ കസ്റ്റമര്‍ സര്‍വീസ് ഡെസ്‌കുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃതമായാണ് പണം ഈടാക്കിയതെന്ന് കണ്ടെത്തിയാല്‍ പണം തിരികെ നല്‍കുമെന്നും അവര്‍ ഉറപ്പു നല്‍കി. 6 ലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ഇതുവരെ കണ്ടത്. സമാനമായ ദുരനുഭവം തങ്ങള്‍ക്കും നേരിട്ടതായി നിരവധി പേര്‍ പോസ്റ്റിന് താഴെ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇവര്‍ പറയുന്നു