ബെംഗളൂരു:നാലു സംസ്ഥാനങ്ങളിൽ ബിജെപിക്കു ലഭിച്ച തിരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തല ത്തിൽ കർണാടകയിൽ ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടത്തിയേക്കുമെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മെ. വിജയതംരഗ ത്തിലേറി ഗുജറാത്തിനൊപ്പം കർണാടകയിലും ജനവിധി തേടാൻ കേന്ദ്ര ബിജെപി നേതൃത്വം തീരു മാനിച്ചേക്കുമെന്ന അഭ്യൂഹമാണു പടരുന്നത്. അതേസമയം, നിയമം സഭയുടെ കാലാവധി 2023 മേയ് 24ന് അവസാനിക്കാനിരിക്കെ, കർണാടക സർക്കാരിനെ നേരത്തെ പിരിച്ചുവിടില്ലെന്ന നിലപാടാണ് ബൊമ്മയുടേത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ബിജെപി വിട്ട് കോൺഗ്രസിലേക്കു കൂറുമാറാൻ ചില മന്ത്രിമാരും ബിജെപി എംഎൽഎമാരും സമീപിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ബൊമ്മെ തള്ളി. 50 പുതു മുഖങ്ങൾക്കെങ്കിലും കർണാടകയിൽ സീറ്റ് നൽകാനുള്ള നീക്കം ബിജെപി നടത്തിയേക്കുമെന്നതിനാൽ ഒട്ടേറെ നേതാക്കൾ ഇടയാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ബിജെപിയിൽ നിന്ന് മറ്റു പാർട്ടികളിലേക്ക് ആരും കൂറുമാറിയ ചരിത്രമില്ലെന്നും ബിജെപിയിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്നുവരും ദിവസങ്ങളിൽ കാത്തി രുന്നു കാണാമെന്നും ബൊമ്മ പറഞ്ഞു.
തിരഞ്ഞെടുപ്പ് നേരത്തെ നടത്തില്ലെന്ന് ബസവരാജ് ബൊമ്മ
previous post