Home Featured കോവിഡിന് പിന്നാലെ ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ്

കോവിഡിന് പിന്നാലെ ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ്

by മൈത്രേയൻ

കോവിഡ്​ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ്​ വ്യാപനം. മെയ് മുതല്‍ ഇതുവരെ 154 പേരിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ്​ ഇത്രയും പേരില്‍ നോറോ വൈറസ് സ്ഥിരീകരിച്ചത്. കോവിഡിനെ പോലെ തന്നെ വ്യാപന ശേഷി കൂടുതലാണ്.

നോറ വൈറസിന്‍റെ പ്രധാന​ ലക്ഷണങ്ങള്‍ ഛര്‍ദിയും വയറിളക്കവും വയറുവേദനയുമാണ്​. പനി, ത​ലവേദന, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. വയറിനെയും കുടലിനെയുമാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത്. വൈറസ് ശരീരത്തിലെത്തിയാല്‍ 12-48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. മൂന്നു ദിവസം വരെ നിലനില്‍ക്കും. ശരീരം വൈറസിനെതിരെ സ്വയം പ്രതിരോധ​ശേഷി ആര്‍ജിച്ചേക്കാം.എത്രനാള്‍ ഈ പ്രതിരോധം​ നിലനില്‍ക്കുമെന്ന്​ പറയാനാവില്ല

രോഗബാധിതനായ ഒരാളുമായി നേരിട്ട് ബന്ധം, മലിനമായ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കഴുകാത്ത കൈ വായില്‍ വെയ്ക്കുക എന്നിവയിലൂടെയാണ് നോറോ വൈറസ് പകരുന്നത്. കോവിഡ് വ്യാപനം തടയാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ തന്നെയാണ് ഇവിടെയും സ്വീകരിക്കേണ്ടത്. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. കൈകള്‍ ഇടയ്ക്കിടെ കഴുകണം. ഭക്ഷണം, മരുന്ന് ഒക്കെ കഴിക്കുന്നതിന് മുന്‍പും മറ്റുള്ളവര്‍ക്ക് നല്‍കും മുന്‍പും കൈകള്‍ വൃത്തിയാക്കണം. ആല്‍കഹോള്‍ അടങ്ങിയ സാനിറ്റൈസറുകളാണ് ഉപയോഗിക്കേണ്ടത്. ലക്ഷണം കണ്ടാല്‍ വീടിനുള്ളില്‍ തന്നെ കഴിയണം.

പ്രത്യേകമായ ചികിത്സയില്ല. ഛര്‍ദിക്കുമ്ബോഴും വയറിളക്കത്തിലൂടെയും ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന ജലാംശം കൂടുതല്‍ വെള്ളം കുടിച്ച്‌ തിരിച്ചുപിടിക്കണം. അങ്ങനെ നിര്‍ജലീകരണം തടയാനാകും. കൊറോണ വൈറസ് പോലെ തന്നെ നോറോ വൈറസിനും ജനിതക മാറ്റം സംഭവിക്കുന്നു

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….*Play Store:- Store:- https://apple.co/3i54JyH

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group