വൈത്തിരി: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലായി ജവഹർ നവോദയ വിദ്യാലയത്തിലെ 122ഓളം വിദ്യാർഥികൾ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. സ്കൂളിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.കുട്ടികളിൽ അസ്വസ്ഥത കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പരിശോധന റിപ്പോർട്ട് വന്നതോടെയാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളും പരിസരവും ചൊവ്വാഴ്ച സന്ദർശിക്കുകയും ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പ്രവർത്തികൾ നടത്തുകയും ചെയ്തിരുന്നു.
പ്രത്യേകം ടികറ്റെടുക്കണമെന്ന് അധികൃതര്‍; ‘കുഞ്ഞിനെ ചെക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്ബതികള്‍ കടന്നുകളഞ്ഞു’
കുഞ്ഞിന് പ്രത്യേകം ടികറ്റെടുക്കാതെ വിമാന യാത്രയ്ക്ക് എത്തിയ ദമ്ബതികള്‍, വിമാന കംമ്ബനി ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ചെക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി.ഇസ്രാഈല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
സംഭവം ഇങ്ങനെ:തെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് റയാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ദമ്ബതികള്‍ കൈക്കുഞ്ഞുമായി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഇവര്‍ കുഞ്ഞിന് പ്രത്യേകം ടികറ്റെടുത്തിരുന്നില്ല.കുഞ്ഞിനെ കൂടി കൊണ്ടുപോകണമെങ്കില്‍ പ്രത്യേകം ടികറ്റെടുക്കണമെന്ന് വിമാന കംപനി ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദമ്ബതികള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി.
ഒരു വിധത്തിലും അധിക ടികറ്റെടുക്കില്ലെന്ന് നിര്‍ബന്ധം പിടിച്ച ദമ്ബതികള്‍ ഒടുവില്‍ കുഞ്ഞിനെ ചെക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച ശേഷം സെക്യൂരിറ്റി പരിശോധനയ്ക്കായി മുന്നോട്ട് നീങ്ങി.അല്‍പം വൈകിയാണ് ദമ്ബതികള്‍ വിമാനത്താവളത്തില്‍ എത്തിയത്. അതുകൊണ്ടുതന്നെ തിടുക്കത്തില്‍ അടുത്ത നടപടികളിലേക്ക് ഇരുവരും കടക്കുകയും ചെയ്തു.
ഇതോടെ വിമാന കംപനി ജീവനക്കാര്‍ വെട്ടിലായി.ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും റയാന്‍ എയര്‍ ചെക് ഇന്‍ കൗണ്ടറിലെ ജീവനക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടന്‍ തന്നെ എയര്‍പോര്‍ട് ജീവനക്കാര്‍ ദമ്ബതികളെ തടഞ്ഞ്, കുഞ്ഞിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു.വിമാന കംപനി ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും പിന്നീട് സ്ഥലത്തെത്തി. തങ്ങള്‍ എത്തിയപ്പോള്‍ കുഞ്ഞ്, മാതാപിതാക്കളുടെ അടുത്ത് തന്നെയായിരുന്നുവെന്നും അതുകൊണ്ടു തന്നെ സംഭവത്തില്‍ കൂടുതലായി അന്വേഷിക്കാന്‍ ഒന്നുമില്ലെന്നുമാണ് ഇസ്രാഈല്‍ പൊലീസ് വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.