ബെംഗളൂരു : കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രധാന പദ്ധതികളിൽ ഒന്നായ പ്രവാസി മലയാളി തിരിച്ചറിയൽ/ഇൻഷുറൻസ് കാർഡിന് വേണ്ടി കൂടുതൽ മലയാളി സംഘടനകൾ മുന്നോട്ടു വരുന്നുതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞവർഷം 21 സംഘടനകളിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറിൽപരം അപേക്ഷകളാണ് ഓഫീസിൽ സാമാഹരിക്കപ്പെട്ടത്.
സുവർണ്ണ കർണാടക കേരളസമാജം, സെൻറ് തോമസ് ചർച്ച് സ്റ്റാർസ് പിതൃവേദി ജാലഹള്ളി, കേരളസമാജം ബാംഗ്ലൂർ, ശ്രീ മണികണ്ഠ സേവാ സമിതി, മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷൻ, കേരള സമാജം മാംഗ്ലൂർ, എൻ.എസ്.എസ് കർണാടക, കർണാടക മലയാളി കോൺഗ്രസ്, സെൻറ് അൽഫോൻസാ ഫോറയിൻ പള്ളി സുൽത്താൻ പാളയ, കല വെൽഫെയർ അസോസിയേഷൻ, അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ, കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ദീപ്തി വെൽഫെയർ അസോസിയേഷൻ, സ്വർഗറാണി ചർച്ച് ആർ.ആർ നഗർ, കേരള സമാജം ബിദരഹള്ളി, നന്മ ചന്ദാപുര, സർജപുര റോഡ് റെസിഡൻഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ, കൈരളി കൾച്ചറൽ അസോസിയേഷൻ ഹോസ്പേട്ട്,കേരള പ്രവാസി കൂട്ടം തുടങ്ങിയ സംഘടനകളാണ് 2021 -ൽ നോർക്ക കാർഡിനായി അപേക്ഷകൾ സമർപ്പിച്ചത്.
===========================================================================================
സ്കൂളുകളില്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ നാളെ മുതല്‍
സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഒരിടവേളക്ക് ശേഷം സ്കൂളുകള്‍ വീണ്ടും സാധാരണ നിലയിലാവുകയാണ്. പ്രീ പ്രൈമറി ഒഴികെയുള്ള ക്ലാസുകളാണ് പഴയ രീതിയില്‍ തുടങ്ങുന്നത്. ഒന്ന് മുതല്‍ 10 വരെ 38 ലക്ഷവും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ അറുപതിനായിരത്തോളം വിദ്യാര്‍ഥികളും ക്ലാസുകളിലെത്തും. ഒരു ലക്ഷത്തില്‍പരം അധ്യാപകരും സ്കൂളുകളിലുണ്ടാകും.
പ്രീപ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസം 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ഉച്ച വരെ ക്‌ളാസുണ്ടാകും. എട്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിഫോമിലും ഹാജറിലും കടുംപിടുത്തം വേണ്ടെന്നാണ് നിര്‍ദേശം. ഇന്നലെ ആരംഭിച്ച സ്കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂള്‍ നടത്തിപ്പെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.