ബെംഗളൂരു: യുക്രൈനിൽ നിന്നും ബെംഗളൂരുവിലേക്കെത്തിയ 18 മലയാളി വിദ്യാർഥികൾക്ക് നോർക്കയുടെ സഹായഹസ്തം. വെള്ളിയാഴ്ച യുക്രൈനിലെ നാഷണൽ പിരോഗോവ് മെഡിക്കൽ യൂണിവേഴ്സിറ്റി, വിണ്ണിട്സ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി, ബക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി, ടെർനോപ്പിൾ മെഡിക്കൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നും റൊമാനിയ വഴി മുംബയിൽ എത്തുകയും തുടർന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര മദ്ധ്യേ ബെംഗളൂരു വിമാനത്താവളത്തിൽ എത്തുകയും ചെയ്ത മലയാളി വിദ്യാർഥികളെയാണ് സ്വീകരിച്ചത്.
ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകി തിരുവന്തപുരത്തേക്കു യാത്രയാക്കുകയും ചെയ്തു.