Home Featured നോർക്ക കാർഡ്,അപേക്ഷ കൈമാറി

നോർക്ക കാർഡ്,അപേക്ഷ കൈമാറി

ബെംഗളൂരു: കേരള സമാജം കെ.ആർ പുരം സോൺ സമാഹരിച്ച കേരള സർക്കാരിന്റെ പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ സോൺ വൈസ് ചെയർമാൻ രജിത്ത് കുമാർ, ജോയിന്റ് കൺവീനർ സയ്ദ് മസ്താൻ എന്നിവർ ചേർന്ന് നോർക്ക ഓഫീസിൽ സമർപ്പിച്ചു.

18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. പ്രവാസി മലയാളികൾക്ക് നേരിട്ടോ, www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനിലൂടെയോ, മലയാളി സംഘടനകൾ, മുഖാന്തരമോ മാത്രമേ പദ്ധതികളിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group