Home Featured സീറ്റ് ബെല്‍റ്റില്‍ ശുഭയാത്ര; ബംഗളൂരുവില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത നിയമലംഘനം ഗണ്യമായി കുറഞ്ഞു

സീറ്റ് ബെല്‍റ്റില്‍ ശുഭയാത്ര; ബംഗളൂരുവില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത നിയമലംഘനം ഗണ്യമായി കുറഞ്ഞു

ബംഗളൂരു: വാഹനം ഓടിക്കുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുടെ എണ്ണം ഏറെ കുറഞ്ഞു. ബംഗളൂരുവില്‍ അഞ്ചുവര്‍ഷത്തിനിടെ 2022ല്‍ ഇത്തരം നിയമലംഘനം ഏറെ കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.2020ല്‍ 3,08,145 നിയമലംഘനങ്ങള്‍ ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം അത് പകുതിയില്‍ താഴെയായി. കണക്കനുസരിച്ച്‌ 2022ല്‍ 1,22,929 കേസുകളാണ് ഉണ്ടായത്. പുതിയ കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പായി അലാറം മുഴങ്ങുന്നതാണ് നിയമലംഘനം കുറയാന്‍ കാരണം.

നേരത്തേ ഉണ്ടായിരുന്ന 500 രൂപ പിഴ 1000 രൂപയാക്കിയതും ബോധവത്കരണവും ഗുണംചെയ്തു. കഴിഞ്ഞവര്‍ഷം നിയമം കൂടുതല്‍ കര്‍ശനമാക്കിയിരുന്നുവെന്നും കാറുകളുടെ സീറ്റ് ബെല്‍റ്റ് അലാറത്തിന്റെ പങ്ക് വലുതാണെന്നും ട്രാഫിക് സ്പെഷല്‍ കമീഷണര്‍ ഡോ. എം.എ. സലീം പറഞ്ഞു.മുന്‍കാലങ്ങളിലേതിനേക്കാള്‍ വാഹനയാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും പെരുമാറ്റത്തില്‍ മികച്ച മാറ്റമുണ്ടായതായും പിഴ വര്‍ധിപ്പിച്ചതും നേരിട്ടുള്ള പരിശോധന കുറച്ചതും ഗുണംചെയ്തതായും ട്രാഫിക് പൊലീസ് ജോയന്‍റ് കമീഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു.

2020ല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കേസുകള്‍ 1,56,592 ആയിരുന്നു. 2019നേക്കാള്‍ 96.7 ശതമാനം വര്‍ധനവായിരുന്നു അത്. നഗരത്തിന്‍റെ അതിര്‍ത്തിപ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായുണ്ടായത്. കനകപുര റോഡ്, ബന്നാര്‍ഘട്ട റോഡ്, മൈസൂരു റോഡ്, തുംകുരു റോഡ് തുടങ്ങിയവിടങ്ങളിലാണ് ഇത്.

ഇടിച്ചശേഷം നിരങ്ങിനീങ്ങിയത് മുക്കാല്‍ കിലോമീറ്റര്‍; റേസിങ് അല്ല, അപകടമുണ്ടാക്കിയത് അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം; കോവളത്ത് രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്.അമിത വേഗതയാണ് അപകടമുണ്ടാക്കിയത് എന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാര്‍ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവ് ഇല്ല. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകടകാരണമായി എന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച്‌ വഴിയാത്രക്കാരിയും ബൈക്ക് യാത്രികനുമാണ് മരിച്ചത്.

ഇന്നലെ രാവിലെ 7.45-ഓടെ കോവളം-തിരുവല്ലം ബൈപ്പാസില്‍ പാച്ചല്ലൂര്‍ തോപ്പടി ഭാഗത്തായിരുന്നു അപകടം.പനത്തുറ തുരുത്തിക്കോളനി വീട്ടില്‍ എല്‍.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയില്‍ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.അരവിന്ദ് ഇന്‍സ്റ്റഗ്രാം റില്‍സ് എടുത്ത് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാല്‍ മുറിഞ്ഞുമാറി റോഡില്‍ വീണു.

തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്. വീട്ടുജോലിക്കു പോകുന്നതിനാണ് സന്ധ്യ രാവിലെ വീട്ടില്‍നിന്നിറങ്ങിയത്.10 ലക്ഷത്തിലേറെ വിലയുള്ള ആയിരം സിസിയുടെ സ്പോര്‍ട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നത്. ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് മുക്കാല്‍ കിലോമീറ്റര്‍ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group