ബംഗളൂരു: ദക്ഷിണ കന്നടയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തില്‍ ഹിന്ദുക്കളല്ലാത്തവരെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന ബോര്‍ഡുമായി ഹിന്ദുത്വ സംഘടന.നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ കുമാരധാരയിലാണ് ഹിന്ദു ജാഗരണ വേദികെ (എച്ച്.ജെ.വി)യുടെ പേരില്‍ ബാനര്‍ സ്ഥാപിച്ചത്. വര്‍ഷങ്ങളായി ക്ഷേത്രോത്സവത്തില്‍ എല്ലാ മതസ്ഥരും കച്ചവടം നടത്തിവരാറുണ്ടെങ്കിലും ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് ഭയന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മുസ്ലിംകള് കച്ചവടം നടത്തിയിരുന്നില്ലെന്നാണ് വിവരം.
കച്ചവടം വിലക്കിയ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ജില്ലാ ഭരണാധികാരികള്‍ രംഗത്തെത്തി ബാനര്‍ നീക്കി. എന്നാല്‍, അത്തരമൊരു സംഭവത്തെ കുറിച്ചറിയില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ദക്ഷിണ കന്നട ജില്ലയില്‍ കുമാരധാര നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മന്ത്രിയുടെ മനം കവര്‍ന്ന് വാളയാറും പശ്ചിമഘട്ടവും; ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് റെയില്‍വേയും
പാലക്കാട്: കോട മഞ്ഞ് മൂടിയ പശ്ചിമഘട്ട മലനിര, അതിന് സമാന്തരമായി സഞ്ചരിക്കുന്ന ട്രെയിന്‍, വാളയാറില്‍ നിന്നുള്ള മനോഹരമായ ചിത്രം പങ്കിട്ട് കേന്ദ്ര റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ്. സ്ഥലങ്ങള്‍ക്കപ്പുറം യാത്രയും ആസ്വദിക്കൂ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ട്വിറ്ററില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പാലക്കാട് -കോയമ്ബത്തൂര്‍ മെമുവാണ് ചിത്രത്തിലെ ട്രെയിന്‍. പാലക്കാട് -കോയമ്ബത്തൂര്‍ റെയില്‍വേ പാതയിലെ പ്രധാന ഭാഗമാണ് വാളയാര്‍. അതിമനോഹരമായ യാത്രാനുഭവം സമ്മാനിക്കുന്ന റെയില്‍ പാതയാണ് വാളയാര്‍ വനമേഖല. പച്ചപ്പും വലിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന ചെറു വെള്ളച്ചാട്ടങ്ങളും വാളയാര്‍ വനമേഖലയുടെ പ്രധാന ആകര്‍ഷണമാണ്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടുത്തെ കാഴ്ചകള്‍ക്ക് മനോഹാരിത വര്‍ധിക്കും. മലനിരകളില്‍ അങ്ങിങ്ങായി തങ്ങിനില്ക്കുന്ന കോടമഞ്ഞും തണുത്ത കാറ്റും യാത്രാപ്രേമികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുക. കേന്ദ്ര റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം ഇന്ത്യന്‍ റെയില്‍വേയും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.പാലക്കാട് റെയില്‍വേ ഡിവിഷനും മറ്റൊരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയോടൊപ്പം പ്രകൃതി ഭംഗി ആസ്വദിക്കൂ, വാളയാറില്‍ നിന്നുള്ള പശ്ചിമഘട്ടത്തിന്റെ കാഴ്ച എന്ന കുറിപ്പോടെയാണ് പാലക്കാട് റെയില്‍വേ ഡിവിഷന് ചിത്രം പങ്കുവച്ചിരിക്കുന്നത്