Home Featured നിയന്ത്രിത സ്ഫോടനം വിജയകരം: നോയിഡയിലെ ഇരട്ടക്കെട്ടിടം നിലംപൊത്തി;എന്തിനാണ് നോയിഡയിലെ ഇരട്ടക്കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്?

നിയന്ത്രിത സ്ഫോടനം വിജയകരം: നോയിഡയിലെ ഇരട്ടക്കെട്ടിടം നിലംപൊത്തി;എന്തിനാണ് നോയിഡയിലെ ഇരട്ടക്കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്?

നോയിഡ: നോയിഡയില്‍ സൂപ്പര്‍ടെക്കിന്‍റെ  ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയമാണ് പൊളിച്ചു കളഞ്ഞത്. 55000 മുതൽ 80000 ടൺ കോൺക്രീറ്റ് മാലിന്യമാണ് സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കാനാവും എന്ന കമ്പനി പറയുന്നത്. 

കിയാന്‍, അപെക്സ് കെട്ടിടങ്ങളില്‍ സ്ഫോടകവസ്തുകള്‍ നിറച്ചതോടെ വലിയ സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. മരടിലെ കെട്ടിട്ടങ്ങൾ തകര്‍ത്ത് പേരെടുത്ത എഡിഫൈസ്, ജെറ്റ് കന്പനികള്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രത സ്ഫോടനത്തിലൂടെ നോയിഡയിലെ കെട്ടിടവും തകര്‍ത്തത്. 

32 നിലയുള്ല അപെക്സ്, 29 നിലയുള്ള കിയാന്‍ എന്നീ കെട്ടിടങ്ങള്‍ ചേർന്നതാണ് സൂപ്പര്‍ ടെക്കിന്‍റെ ഇരട്ട കെട്ടിടം. നാല്‍പ്പത് നില ഉദ്ദേശിച്ച് പണിതുയര്‍ത്തവെയാണ് കോടതിയുടെ പിടി വീണ് കെട്ടിടം പൊളിക്കേണ്ടി വന്നത്. 9400 ദ്വാരങ്ങള്‍ രണ്ട് കെട്ടിടങ്ങളിലുമായി ഉണ്ടാക്കി അതില്‍ 3700 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചാണ്  ഈ നിയന്ത്രിത സ്ഫോടനം നടത്തിയത്.  20,000 കണക്ഷനുകള്‍ രണ്ട് കെട്ടിടങ്ങളുമായി ഉണ്ടാക്കിയാണ് സ്ഫോടനം. സ്ഫോടക വസ്തുക്കൾ നേരത്തെ നിറച്ചെങ്കിലും അവ ഡിറ്റോണേറ്റുമായി  ഘടിപ്പിച്ചത് ഇന്നാണ്. 

കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവാകും. തിരക്കേറിയ ജനവാസ മേഖലയിലാണ് ഫ്ളാറ്റ് എന്നിതനാൽ  പൊളിക്കല്‍ നടപ‍ടിയില്‍ ഒരു പിഴവും ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്തായാലും വിജയകരമായി ആ ദൗത്യം പൂര്‍ത്തിയാക്കാൻ കമ്പനികൾക്ക് സാധിച്ചു. സ്ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് രാവിലെ ഏഴ് മണിക്ക് ഉള്ളില്‍ പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. 1200 വാഹനങ്ങള്‍ മേഖലയില്‍ നിന്ന് മാറ്റുകയും ചെയ്തു. നോയിഡ – ഗ്രെയിറ്റർ നോയിഡ്   എക്സ്പ്രസ് വേ ഈ സമയം അടച്ചിട്ടു. 

സൂപ്പ‍ർടെക്കിന്‍റെ തന്നെ മറ്റൊരു ഫ്ലാറ്റിലെ താമസക്കാരാണ് കന്പനിക്കെതിരെ പോരാട്ടം നടത്തിയത് എന്നതാണ് കൗതുകകരം. വാഗ്ദാന ലംഘനത്തെ ചൊല്ലി ആരംഭിച്ച നിയമയുദ്ധം ഒടുവില്‍ കന്പനിയുടെ വൻ നിയമലംഘനം വെളിച്ചെത്തിക്കുകയായിരുന്നു

രണ്ടായിരം  പകുതയിലാണ് സൂപ്പർടെക്ക് കമ്പനി എമറാള്‍ഡ് കോര്‍ട്ടെന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം തുടങ്ങുന്നത്. നോയിഡ -ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലെ കണ്ണായ സ്ഥലത്തായിരുന്നു പദ്ധതി. നല്ല വെട്ടവും വെളിച്ചവും മുന്‍പില്‍ പൂന്തോട്ടവും ഉണ്ടെന്ന് വാഗ്ദാനം നല്‍കി ആളുകളെ ഫ്ലാറ്റിലേക്ക് ആകർഷിച്ചു. എന്നാല്‍ 2009 ല്‍ കഥ മാറി . നല്ല ലാഭമുള്ള ഫ്ലാറ്റ് ബിസിനസ് തഴച്ചുവളരുന്നത് കണ്ട് വീണ്ടും ഫ്ലാറ്റ് സമുച്ചയും കെട്ടിപ്പൊക്കാൻ സൂപ്പര്‍ടെക് തീരുമാനിച്ചു. എമറാള്‍ഡ് കോർട്ടിലുള്ളവര്‍ കണ്ടത് പൂന്തോട്ടം വാഗ്ദാനം ചെയ്തിടത്ത് ഉയരുന്ന നാല്‍പ്പ് നിലയുള്ള രണ്ട് കെട്ടിടങ്ങള്‍‍. ഇതിനെതിരെ ആദ്യത്തെ ഫ്ലാറ്റിലെ താമസക്കാര്‍ മെല്ലെ മെല്ലെ എതിര്‍പ്പുയർത്തി. 

എന്നാല്‍ 2012 ല്‍ നോയിഡ അതോറിറ്റിയുടെ അനുമതി കെട്ടിടനിര്‍മ്മാണത്തിന് ലഭിച്ചതോടെ കമ്പനിയുടെ ആത്മവിശ്വാസം ഇരട്ടടവർ കണക്കെ മാനം മുട്ടി.  വിട്ടു കൊടുക്കാന്‍ എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാർ തയ്യാറായിരുന്നില്ല. മുൻ സൈനികനായ ഉദയ്ഭാന്‍ സിങ് തെവാത്തിയ അടക്കമുള്ളവർ ആയിരുന്നു മുന്നില്‍.  ആദ്യ ഫ്ളാറ്റിലെ താമസക്കാര്‍ നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അലഹബാദ് ഹൈക്കോടതി ഇരട്ട കെട്ടിടം പൊളിക്കണമെന്ന് വിധി പറഞ്ഞു. അതേ വരെ പണവും അധികാരബലവും രക്ഷിക്കുമെന്നാണ് സൂപ്പര്‍ടെക് കരുതിയത്.

2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത് .  വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വർഷം നീണ്ട വാദ പ്രതിവാദം . ഒടുവില്‍ കഴിഞ്ഞ വർഷം അലഹബാദ് ഹൈക്കോടതി വിധി  സുപ്രീംകോടതിയും ശരി വച്ചു. കാറുകളില്‍ കോടികളുമായി ദിനേന എംഎല്‍എമാര്‍ അറസ്റ്റിലാകുന്ന കാലത്ത് വാഗ്ദാനങ്ങളുണ്ടായില്ലേ എന്ന് ചോദിച്ചാല്‍ നിയമപോരാട്ടത്തിന് മുന്നിൽ നിന്ന തെവാത്തിയ ചിരിക്കും

ഒരു പാട് അധ്വാനവും മനസ്സാന്നിധ്യവും ഇതിനു വേണമായിരുന്നു ഈ പോരാട്ടത്തിന് വേണമായിരുന്നു. ഒരുപാട് പേരോട് നന്ദിയുണ്ട്. അനീതി നടക്കുമ്പോൾ ഭയക്കാതെ പോരാടണമെന്ന് നിശ്ചയിച്ചിരുന്നു. കൂടുതലൊന്നും പറയുന്നില്ല.അവർക്ക് കഴിയാവുന്നതൊക്കെ അവർ ചെയ്തു. പക്ഷേ നീതി ഞങ്ങൾക്ക് കിട്ടി –  ഫ്ളാറ്റുടമകളുടെ നിയമപോരാട്ടത്തിൽ മുന്നിൽ നിന്ന ഉദയ്ഭാന സിങ് തെവാത്തിയ പറയുന്നു.

പൊളിക്കലില്‍ നിന്ന് രക്ഷനേടാൻ ഇരട്ട കെട്ടിടം ആശുപത്രിയാക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യം മറ്റൊരു വഴി സുപ്രീംകോടതിയില്‍ എത്തുകയുണ്ടായി എന്നാല്‍ ഹർജിക്കാരന് അ‌ഞ്ച് ലക്ഷം പിഴയിട്ടാണ്  കേസിലെ നിലപാട് കോടതി അരക്കിട്ട് ഉറപ്പിച്ചത് . അങ്ങനെ ഒരു ദശാബ്ദക്കാലത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ നിയമത്തിൻ്റെ  കവണക്കടിയേറ്റ് ഒരു ഗോലിയാത്ത് കൂടി നിലപതിച്ചത്.

കേസിൻ്റെ നാൾ വഴി – 

  • നവംബർ 2004: നോയ്‌ഡ സെക്ടർ 93 എയിൽ റിസൂപ്പർടെക് ലിമിറ്റഡിന് ഒരു ഭവന സമുച്ചയം നിർമ്മിക്കാൻ അനുവാദം ലഭിക്കുന്നു , എമറാൾഡ് കോർട്ട് എന്ന് പേര്
  • 2005:. 37 മീറ്റർ ഉയരത്തിൽ പത്ത് നിലകൾ വീതമുള്ള മൊത്തം 14 ടവറുകൾ നിർമ്മിക്കാൻ അന്തിമ അനുമതി 
  • ജൂൺ 2006: സൂപ്പർടെക്കിന് അതേ വ്യവസ്ഥകളിൽ നിർമ്മാണത്തിനായി അധിക ഭൂമി അനുവദിച്ചു.
  • നവംബർ 2009: സൊസൈറ്റിയിൽ രണ്ട് ടവറുകൾ കൂടി ഉൾപ്പെടുത്താൻ പദ്ധതി പരിഷ്കരിച്ചു., ഇരട്ട ഗോപുരങ്ങൾക്ക് 24 നിലകൾ വീതമുള്ളതായി സജ്ജമാക്കി.
  • മാർച്ച് 2012: യഥാർത്ഥ പ്ലാനിന് വിപരീതമായി അപെക്സിലെയും സെയാനിലെയും ആകെ നിലകളുടെ എണ്ണം 40 വീതമായി വർദ്ധിപ്പിച്ചു, ഇത് 2010 ലെ നോയിഡ ബിൽഡിംഗ് റെഗുലേഷൻസ് അനുസരിച്ചാണെന്ന് സൂപ്പർടെക് വാദിച്ചു.
  • ഡിസംബർ 2012: എമറാൾഡ് കോർട്ട് ഓണേഴ്സ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അലഹബാദ് ഹൈക്കോടതിയിലേക്ക്.  പ്ലാനിൽ എന്തെങ്കിലും മാറ്റത്തിന് വീട് വാങ്ങുന്നവരുടെ അനുമതി നിർബന്ധമാക്കുന്ന 2010 ലെ യുപി അപ്പാർട്ട്മെന്റ് ഉടമ നിയമം ടവറുകൾ ലംഘിച്ചതായി അസോസിയേഷൻ .നേരത്തെ പ്ലാനിൽ നിന്നും മാറ്റം വരുത്തിയതും ഉടമകൾ കോടതിയിൽ ചോദ്യം ചെയ്യുന്നു 
  • ഏപ്രിൽ 2014: ഇരട്ട ഗോപുരങ്ങൾ പൊളിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ വീട് വാങ്ങുന്നവർക്കും 14% പലിശ സഹിതം പണം തിരികെ നൽകാനും ഇത് സൂപ്പർടെക്കിനോട് ആവശ്യപ്പെട്ടു. നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ടവർ നിർമിക്കാൻ സൂപ്പർടെക്കുമായി ഒത്തുകളിച്ചെന്ന് കോടതി നിരീക്ഷിച്ചു. ഇരട്ട ഗോപുരങ്ങൾ അടച്ചുപൂട്ടി.
  • ഓഗസ്റ്റ് 31, 2021: ഹൈക്കോടതി ഉത്തരവ് റദ്ദാക്കാനുള്ള സൂപ്പർടെക്കിന്റെ ഹർജി സുപ്രീം കോടതി തള്ളുന്നു ഹൈക്കോടതി ഉത്തരവ് പ്രകാരം . ഇരട്ട ഗോപുരങ്ങൾ മൂന്ന് മാസത്തിനകം പൊളിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ഒരു വർഷം നടപടികൾ നീളുന്നു
  • ഫെബ്രുവരി 2022: സൂപ്പർടെക് ട്വിൻ ടവറുകൾ പൊളിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായും മെയ് 22-നകം പൂർത്തിയാകുമെന്നും നോയിഡ അധികൃതർ സുപ്രീം കോടതിയെ അറിയിച്ചു.
  • മെയ് 17, 2022: സൂപ്പർടെക് ട്വിൻ ടവറുകൾ പൊളിക്കുന്നതിനുള്ള സമയപരിധി   സുപ്രീം കോടതി  ഓഗസ്റ്റ് 28 നീട്ടി 
  • ഓഗസ്റ്റ് 12: വീണ്ടും സമയപരിധി സെപ്റ്റംബർ 4 വരെ നീട്ടുന്നു. 
  • ഓഗസ്റ്റ് 28: ഇരട്ടഗോപുരങ്ങൾ പൊളിച്ചു

എമറാള്‍ഡ് കോര്‍ട്ട് സൊസൈറ്റി പ്രദേശത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിര്‍മാണം നടത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ടവറിന് അനുമതി നല്‍കിയപ്പോള്‍ കെട്ടിട പ്ലാനില്‍ 14 ടവറുകളും ഒമ്ബത് നിലകളും കാണിച്ചു. പിന്നീട് പ്ലാന്‍ പരിഷ്കരിച്ചപ്പോള്‍ ഓരോ റ്റവറിലും 40 നിലകള്‍ നിര്‍മ്മിക്കാന്‍ ബില്‍ഡര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ടവറുകള്‍ നിര്‍മ്മിച്ച സ്ഥലം യഥാര്‍ത്ഥ പദ്ധതി പ്രകാരം പൂന്തോട്ടമാക്കേണ്ടതായിരുന്നു.

ഇതിനെ തുടര്‍ന്നാണ് സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് സൊസൈറ്റിയിലെ താമസക്കാര്‍ 2012ല്‍ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കൂടുതല്‍ ഫ്ലാറ്റുകള്‍ വില്‍ക്കുന്നതിനായി സൂപ്പര്‍ ടെക് ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഹര്‍ജിക്കാര്‍ വാദിച്ചു. ഇതനുസരിച്ച്‌ 2014ല്‍ ഉത്തരവ് ഫയല്‍ ചെയ്ത തീയതി മുതല്‍ നാല് മാസത്തിനുള്ളില്‍ (സ്വന്തം ചിലവില്‍) ടവറുകള്‍ പൊളിക്കണമെന്ന് കോടതി അതോറിറ്റിയോട് നിര്‍ദേശിച്ചു.

തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ടവറുകള്‍ പൊളിക്കാന്‍ കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം ഒരു വര്‍ഷമെടുത്തു.

വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി

അ​ങ്ക​മാ​ലി: ഓ​ണം പ്ര​മാ​ണി​ച്ച്‌ എ​ക്സൈ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ തു​റ​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ വീ​ട്ടു​പ​റ​മ്ബി​ലെ കു​റ്റി​ക്കാ​ടി​നു​ള്ളി​ല്‍ വ​ള​ര്‍​ത്തി​യ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. 185 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര​വ​ധി ശി​ഖ​ര​ങ്ങ​ളോ​ടു​കൂ​ടി​യ അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട്ടു​പി​ടി​പ്പി​ച്ച പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ജോ വ​ര്‍​ഗീ​സി‍െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​ത്. പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ ശ്യാം ​മോ​ഹ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എം.​എം. അ​രു​ണ്‍​കു​മാ​ര്‍, പി.​ബി. ഷി​ബു, പി. ​അ​രു​ണ്‍​കു​മാ​ര്‍, വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ സ്മി​ത വ​ര്‍​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ലു​ണ്ടാ​യ​ത്.

You may also like

error: Content is protected !!
Join Our WhatsApp Group