മൈസൂരു: ദസറ ദീപാലങ്കാരത്തിന്റെ ഭാഗമായി നഗരവീഥികളിൽ രാത്രി 9 മുതൽ 11 വരെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഒക്ടോബർ 4 വരെ നിയന്ത്രണം തുടരും. ജയചാമരാജേന്ദ്ര വൊഡയാർ സർക്കിൾ, കൃഷ്ണരാജ സർക്കിൾ, മഹാരാജ സംസ്കൃത പട്ടാശാല സർക്കിൾ, ഗൺ ഹൗസ് സർക്കിൾ, കുസ്തി അഖണ്ഡ സർക്കിൾ, മൈസൂരു പാലസ് എന്നിവിടങ്ങളിലാണ് 2 മണിക്കൂർ വാഹനനിരോധനം ഏർപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ചന്ദ്രഗുപ്ത പറഞ്ഞു.
5ന് ജംബോ സവാരി കടന്നു പോകുന്ന ചാമരാജേന്ദ്ര സർക്കിൾ, കൃഷ്ണരാജ സർക്കിൾ, സായിജി റാവു റോഡ്, ആയുർ വേദ കോളജ് സർക്കിൾ, ബാംബു ബസാർ, ബന്നിമണ്ഡപം എന്നിവിടങ്ങളിൽ ഉച്ചമുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ദസറയുടെ ആദ്യദിനം ഗതാഗത കുരുക്ക് രൂക്ഷമായതോടെയാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ആളുകൾക്ക് വാഹനങ്ങൾ പാർക്കിങ് കേന്ദ്രങ്ങളിൽ നിർത്തി നടന്നു ദീപാലങ്കാരം കാണാം. 124 കിലോമീറ്റർ ദൂരത്തിലാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.
അംബാരിയിൽ നഗരം ചുറ്റാം: ദസറ ദീപാലങ്കാരം കാണാൻ കർണാടക ടൂറിസം വികസന കോർപറേഷന്റെ (കെഎസ്ടിഡിസി) അബാരി ” ഡബിൾ ഡെക്കർ ബസിൽ തിരക്കേറി. രാത്രി 7 മുതൽ 10.30 വരെയാണ് ഡബിൾ ഡെക്കർ സർവീസ് നടത്തുന്നത്. വൈകിട്ട് 6.30, 7:45, 9, 10 സമയങ്ങളിൽ ജെഎൽബി റോഡിലെ കെഎസ്ടിഡിസി ഓഫിസിന് മുന്നിൽ നിന്നാണ് ബസ് പുറപ്പെടുക. തുറന്ന മുകൾ നിലയിലെ യാത്രയ്ക്ക് ഒരാൾക്ക് 350 രൂപയും, താഴത്തെ നിലയിൽ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്, ബുക്കിങ്ങിന് kstdc.കോ
കലാവിരുന്നിന് തുടക്കം:ദസറ കലാമേളയ്ക്ക് അംബാവിലാസ് കൊട്ടാരമൈതാനത്ത് തുടക്ക മായി. ബെംഗളൂരുവിലെ സപ്തസ്വര ആർട്സ് ആൻഡ് ക്രിയേഷൻസ് അവതരിപ്പിച്ച അമൃത ഭാരതിത്ത ശിൽപം, എച്ച് ആർ ലാവതിയുടെ സംഗീത കച്ചേരി യദുരാജ്, ഗുരുരാജ് എന്നിവരുടെ നാദസ്വര കച്ചേരി, കിരാല മഹേഷ് ടീമിന്റെ വിരല കുനിതയും അരങ്ങേറി. ജഗൻമോഹൻ പാലസ്, കലാമന്ദിരം, ജ്ഞാനഭാരതി ടൗൺ ഹാൾ എന്നിവിടങ്ങളിലും കലാപരിപാടികൾ അരങ്ങേറും.
വേദികളിൽ ഇന്ന്
കുഷണപാർക്ക്: പുഷ്പമേള -രാവിലെ 9 അംബാവിലാസ് കൊട്ടാരം: കലാസന്ധ്യ വൈകിട്ട് 5.30
ഐനോക്സ് മാൾ ചലച്ചിത്രമേള- രാവിലെ 10 എക്സിബിഷൻ ഗ്രൗണ്ട്. പ്രദർശനമേള രാവിലെ 10 മഹാരാജ കോളജ് ഗ്രൗണ്ട് യുവ ദസറ-വൈകിട്ട് 6
പറയാന്‍ അറപ്പുണ്ട് എവിടെയാണ് കയറിപ്പിടിച്ചതെന്ന്’ കോഴിക്കോട് വെച്ച് അപമാനകരമായ അനുഭവമുണ്ടായതായി നടി ഗ്രേസ് ആന്റണി
സിനിമ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി.സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഇവിടെയെത്തിയത്. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയുണ്ടായ ദുരനുഭവമാണ് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്ന് നടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.കൂടെ ഉണ്ടായ ഒരു സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി നടി പറയുന്നു. അവര്‍ അതിനോട് പ്രതികരിച്ചെന്നും എന്നാല്‍ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും നടി പറയുന്നു. ഒരു നിമിഷം മരവിച്ചുപോയെന്നും ഗ്രേസ് ആന്റണി പറയുന്നു.
ഗ്രേസ് ആന്റണിയുടെ കുറിപ്പ്: ഇന്ന് എന്റെ പുതിയ ചിത്രമായാ Saturday Night ന്റെ ഭാഗമായി കോഴിക്കോട് Hilite Mall ല്‍ വച്ച് നടന്ന ‘പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് ‘മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് ‘പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ‘ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ ‘കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് ‘അറപ്പുതോന്നുന്നു.
ഇത്രയ്ക്കു frustrated ‘ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? ‘പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ ‘പലയിടങ്ങളില്‍ പോയി . അവിടെയൊന്നും ‘ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു. ‘ഇന്ന് ഉണ്ടായത് .എന്റെ കൂടെ ഉണ്ടായ മറ്റൊരു ‘സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. ‘അവര്‍ അതിനു പ്രതികരിച്ചു പക്ഷെ എനിക്ക് അതിനു ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപോയി ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ ‘തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ് ,, തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?