Home കർണാടക വേനൽക്കാല പ്രത്യേക തീവണ്ടികളില്ല ;നാട്ടിലേക്കുള്ള യാത്ര നടുവൊടിക്കും

വേനൽക്കാല പ്രത്യേക തീവണ്ടികളില്ല ;നാട്ടിലേക്കുള്ള യാത്ര നടുവൊടിക്കും

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വേനൽക്കാല പ്രത്യേക വ്യക തീവണ്ടികളില്ലാത്തത് യാത്ര ദുഷ്കരമാക്കും. യാത്രക്കാരുടെ തിരക്ക് ഗണ്യമായി കൂടുന്ന ഈസ്റ്റർ, വിഷു, വേനലവധിക്കാലം എന്നിവ അടുത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് ബെംഗളൂരുവിൽ നിന്ന് പുതിയ പ്രത്യേക ട്രെയിനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നില വിലുള്ള ട്രെയിനുകളിൽ ഏപ്രിലിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്ത സ്ഥിതിയുമാണ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന ട്രെയിനുകളിൽ എ.സി., സ്ലീപ്പർ കോച്ചുകളിൽ വിഷു വരെയുള്ള എല്ലാ ബുക്കിങ്ങും ഇതിനകം പൂർത്തിയായി. ബെംഗളൂരു യശ്വന്ത്പുരയിൽനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേ ക്കുള്ള ഗരീബ് രഥ് എക്സ്പ്രസിൽ ഏപ്രിൽ 19 വരെയുള്ള മുഴുവൻ ടിക്കറ്റുകളും നേരത്തെ ബുക്കിങ്ങാണ്. ഏപ്രിൽ 19-നുശേഷം മാത്രമാണ് ഇനി നാട്ടിലേക്കുള്ള ടിക്കറ്റുകളുള്ളത്. അതും മേയിലെ വാരാന്ത്യദിനങ്ങളിലെ ടിക്കറ്റുകളും ലഭ്യമല്ല. ബെംഗളൂരുവിൽനിന്ന് മലബാറിലേക്കുള്ള യശ്വന്ത്പുര-കണ്ണൂർ, യശ്വ ന്ത്പുര-മംഗളൂരു ട്രെയിനുകളിലെയും സ്ഥിതി സമാനമാണ്. ഇരുട്രെയിനുകളിലും ഏപ്രിൽ 20-വരെയുള്ള മുഴുവൻ സ്ലീപ്പർ, എ.സി. ടിക്കറ്റുകളും കഴിഞ്ഞു. 20-നുശേഷം വാരാന്ത്യദിനങ്ങളിലുള്ള ടിക്കറ്റുകളും ലഭ്യമല്ലാത്ത സ്ഥിതിയാണ്. തെക്കൻ കേരളത്തിലേക്കുള്ള തിരുവനന്തപുരം, കന്യാകുമാരി എക്സ്‌പ്രസുകളിലും ഏപ്രിൽ മൂന്നാം വാരം വരെയുള്ള ടിക്കറ്റുകളുടെ ബുക്കി ങ്ങും പൂർണമാണ്.ഉത്സവ സീസണുകളിൽ ടൂറിസ്റ്റ് ബസുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകും.

ഈസ്റ്റർ, വിഷു എന്നിവയ്ക്കു പുറമേ കേരളത്തിലെ തിരഞ്ഞെടുപ്പും ഈ സമയത്തായതിനാൽ ഏപ്രിൽ ആദ്യ വാരങ്ങളിൽ ബെംഗളൂരു വിൽനിന്ന് നാട്ടിലേക്കുള്ള യാത്ര ക്കാരുടെ എണ്ണമേറും.വാരാന്ത്യ പ്രത്യേക ട്രെയിനുകൾ നീട്ടി വേനൽക്കാല പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചില്ലെങ്കിലും നിലവിൽ സർവീസ് നടത്തുന്ന ഹുബ്ബള്ളി, ബെംഗളൂരു എന്നി വിടങ്ങളിൽ നിന്നു കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ പ്രത്യേക തീവണ്ടി കളുടെ സർവീസ് നീട്ടിയത് യാത്രക്കാർക്ക് ഏറെ ഗുണകരമാകും. സർവീസ് മേയ് അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്.ബെംഗളൂരു വഴി ഞായറാഴ്ചയുള്ള ഹുബ്ബള്ളി-കൊല്ലം പ്രതിവാര പ്രത്യേക ട്രെയിൻ ഏപ്രിൽ അഞ്ചുമുതൽ മേയ് 24 വരെയാണ് സർവീസ് നീട്ടിയത്. കൊല്ലം-ഹുബ്ബള്ളി പ്രതി വാര പ്രത്യേക ട്രെയിൻ (തിങ്കളാ ഴ്ച) ഏപ്രിൽ ആറുമുതൽ മേയ് 25 വരെയും സർവീസ് നടത്തും.എസ്.എം.വി.ടി. ബെംഗ്ളൂരു-തിരുവനന്തപുരം നോർത്ത് എക്സ‌്പ്രസ് (തിങ്കളാഴ്ച) ഏപ്രിൽ ആറുമുതൽ മേയ് 25 വരെയും തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി. ബെംഗളൂരു (ചൊവ്വാഴ്ച) ഏപ്രിൽ ഏഴുമുതൽ മേയ് 26 വരെയും സർവീസ് നടത്തും.എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (ബുധനാഴ്ച) ഏപ്രിൽ ഒന്ന മുതൽ മേയ് 27 വരെയും തിരവനന്തപുരം നോർത്ത്- എസ്. എം.വി.ടി. ബെംഗളൂരു (വ്യാ ഴാഴ്ച) ഏപ്രിൽ രണ്ടുമുതൽ 28 വരെയും സർവീസ് നടത്തും.എസ്.എം.വി.ടി. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് (വെ ള്ളിയാഴ്ച) ഏപ്രിൽ മൂന്നുമുതൽ മേയ് 29 വരെയും തിരുവനന്തpപുരം നോർത്ത്-എസ്.എം.വി. ടി. ബെംഗളൂരു (ഞായറാഴ്ച) ഏപ്രിൽ അഞ്ചുമുതൽ മേയ് 31 വരെയും സർവീസ് നടത്തും

You may also like

error: Content is protected !!
Join Our WhatsApp Group