Home Featured സ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ല , സ്വകാര്യ ബസില്‍ ബ്ളേഡ് നിരക്ക്, ഈസ്റ്ററിനും വിഷുവിനും യാത്രാദുരിതം

സ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ല , സ്വകാര്യ ബസില്‍ ബ്ളേഡ് നിരക്ക്, ഈസ്റ്ററിനും വിഷുവിനും യാത്രാദുരിതം

തിരുവനന്തപുരം: ഈസ്റ്ററും വിഷുവും റംസാനും അവധിക്കാലവും പ്രമാണിച്ച്‌ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ പേരിന് മാത്രമായതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്ബനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു.അമിത നിരക്ക് ഈടാക്കുന്ന തത്കാല്‍ ടിക്കറ്റില്‍ റെയില്‍വേയും ഇതുതന്നെ ചെയ്യുന്നു.വിഷുവിന് ചെന്നൈയില്‍ നിന്ന് മാത്രമാണ് ഇത്തവണ കേരളത്തിലേക്ക് പേരിനെങ്കിലും സ്പെഷ്യല്‍ ട്രെയിന്‍.

ബംഗളുരു, ഹൈദരാബാദ്, മുംബയ്, എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസില്ല.ഇതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്ബനികളും നിരക്ക് കുത്തനെ ഉയര്‍ത്തി. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസുകളിലാണ് വന്‍കൊള്ള. സ്വകാര്യബസുകള്‍ ഈസ്റ്ററിന് 60% മുതല്‍ 90% വരെയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ എ.സി സ്ലീപ്പറിന് 3000 മുതല്‍ 5000 രൂപ വരെ ഈടാക്കി.വിഷു അടുക്കുന്നതോടെ ഇനിയും കൂടാം.കെ.എസ്.ആര്‍.ടി.സി മാത്രമാണ് പതിവ് നിരക്കില്‍ സര്‍വീസ് നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 15 വരെ നിലവിലെ സര്‍വീസുകള്‍ക്ക് പുറമേ, 30 സര്‍വീസ് ബംഗളൂരുവിലേക്കും അഞ്ച് സര്‍വീസ് ചെന്നൈയിലേക്കും അധികം നടത്തുന്നുണ്ട്.കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കൊച്ചുവേളി എന്നിവിടങ്ങളിലേക്കായി പ്രതിവാരം ഉള്‍പ്പെടെ 15 ട്രെയിന്‍ സര്‍വീസുണ്ട്. മിക്കതിലും ബുക്കിംഗ് കഴിഞ്ഞു. തിരക്ക് അനുസരിച്ച്‌ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിലെ ലാഭത്തിലാണ് റെയില്‍വേയുടെ കണ്ണ്.ചെന്നൈയില്‍ നിന്ന് മാത്രംസ്പെഷ്യല്‍ ട്രെയിന്‍1. ഏപ്രില്‍ 9,16………..എറണാകുളം2. ഏപ്രില്‍ 12…………. തിരുവനന്തപുരം3.ഏപ്രില്‍ 13…………… കണ്ണൂര്‍

ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി: ടൈം വാരികയുടെ പട്ടികയില്‍ ഒന്നാമതായി കിങ് ഖാന്‍, മെസി അഞ്ചാം സ്ഥാനത്ത്

മുംബൈ; ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക പട്ടികയില്‍ ഒന്നാമതായി ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍.ടൈസിന്റെ വാര്‍ഷിക ടൈം 100 ലിസ്റ്റിലാണ് കിങ് ഖാന്‍ ഇന്ത്യയ്ക്ക് അഭിമാനമായത്. വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.യുഎസ് വാരിക നടത്തിയ വോട്ടെടുപ്പില്‍ 12 ലക്ഷം പേരാണ് പങ്കെടുത്തത്.

ഇതില്‍ നാല് ശതമാനം പേരാണ് കിങ് ഖാനെ പിന്തുണച്ചുകൊണ്ട് വോട്ടു ചെയ്തത്. പഠാന്റെ വന്‍ വിജയമാണ് ഷാരുഖ് ഖാന് വമ്ബന്‍ നേട്ടം സമ്മാനിച്ചത്. ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തില്‍ 1000 കോടിക്കു മുകളിലാണ് കളക്ഷന്‍ നേടിയത്.ഇറാനിലെ വനിതാസ്വാതന്ത്ര്യ പോരാളികളാണ് ലിസ്റ്റിന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നു ശതമാനം പേരാണ് ഇറാന്‍ പോരാളികള്‍ക്കായി വോട്ടു ചെയ്തത്.

1,9 ശതമാനം വോട്ടു നേടിയ ബ്രിട്ടനിലെ ഹാരി രാജകുമാരന്‍ 3-ാം സ്ഥാനത്തും ഭാര്യ മേഗനും നാലാം സ്ഥാനത്തും എത്തി. ജീവചരിത്രക്കുറിപ്പായ സ്പെയറിലൂടെയാണ് ഹാരിയും മേഗനും വാര്‍ത്തകളില്‍ നിറഞ്ഞത്. ഫുട്ബോള്‍ താരം മെസ്സി അഞ്ചാം സ്ഥാനത്താണ്. 1.8 ശതമാനം പേരാണ് താരത്തിന് പിന്തുണച്ചത്.ഓസ്കര്‍ ജേതാവ് മിഷേല്‍ യോഹ്, മുന്‍ ടെന്നീസ് കാരം സെറീന വില്യംസ്, മെറ്റ സിആഒ മാര്‍ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവരും പട്ടികയില്‍ ഇടംനേടി

You may also like

error: Content is protected !!
Join Our WhatsApp Group