ബെംഗളൂരു: പെർമിറ്റുള്കളുടെ ക്ഷാമം കാരണം റിപ്പബ്ലിക് ദിന അവധിക്ക് തിരക്ക് കൂടുതലുള്ള ഇന്ന് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനാവാതെ കേരള ആർടിസി. രാത്രി 8.15 നു എറണാകുളത്തേക്ക് സേലം വഴി ഒരു ഡീലക്സ് ബസ് മാത്രമാണ് തെക്കൻ കേരളത്തിലേക്ക് അധികമായി അനുവദിച്ചത്. റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഈ ബസിലെ മുഴുവൻ ടിക്കറ്റും തീർന്നു. കോഴിക്കോട്ടേക്ക് 3 സ്പെഷലുകൾ ഉണ്ടാകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും റിസർവേഷൻ ആരംഭിച്ചിട്ടില്ല.
പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തന്നെ തീർന്നതോടെ കേരള ആർടിസിയെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. അവസരം മുതലാക്കി സ്വകാര്യ ബസുകൾ പതിവു പോലെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വരെ കൂട്ടിയിട്ടുണ്ട്. എറണാകുളത്തേക്ക് ഇന്ന് എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിൽ 3800-4500 രൂപ വരെയാണ് നിരക്ക്.
പരിഹരിക്കാതെ പെർമിറ്റ് ക്ഷാമം:സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളില്ലാത്തതാണ് ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കുന്നതിന് കേരള ആർടിസിക്ക് തടസ്സമാകുന്നത്.തെക്കൻ കേരളത്തിൽ നിന്ന് വരുന്ന ബസുകൾക്ക് കർണാടകയക്ക് പുറമേ തമിഴ്നാടിന്റെ കൂടെ പെർമിറ്റ് വേണം, വടക്കൻ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് കർണാടകയുടെ പെർമിറ്റ് മാത്ര മതിയെങ്കിലും കോഴിക്കോട്, കണ്ണൂർ ഡിപ്പോകളിലെ എക്സ്പ്രസ്, ഡീലക്സ് ബസുകളിൽ പലതിന്റേയും പെർമിറ്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. സ്വിഫ്റ്റ് ബസുകൾ വന്നെങ്കിലും ഇതെല്ലാം നിലവിൽ ഓടിയിരുന്ന ബസുകൾക്ക് പകരമാണ് അനുവദിച്ചത്.
തിരുവനന്തപുരത്തേക്കുള്ള 2 വോൾവോ ബസുകൾ അറ്റകുറ്റ lപ്പണികൾക്കായി മാറ്റിയതോടെ ആഴ്ചകളായി ഇവ ഓടുന്നില്ല. പകരം ബസ് ഏർപ്പെടുത്തിമില്ല. വാരാന്ത്യങ്ങളിൽ മികച്ച കലക്ഷൻ ലഭിച്ചിരുന്ന സർവീസുകളാണ് രണ്ടും.
സെന്‍സര്‍ ബോര്‍ഡിനെ വിശ്വാസം; പഠാന്‍ സിനിമയോട് ഇനി ഒരു പ്രശ്നവും ഇല്ലെന്ന് ബജ്രംഗ്ദളും, വിഎച്ച്‌പിയും
ദില്ലി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദള്‍.അതേ സമയം ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്‌പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്.’ബജ്രംഗ്ദള്‍ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു.
അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു’ – വിഎച്ച്‌പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു.ഈ മാസം ആദ്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) പഠാന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ ചില വരികള്‍ ഉള്‍പ്പടെ 10 ലധികം മാറ്റങ്ങള്‍ പഠാന്‍ സിനിമയില്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നിരുന്നാലും, ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാന്‍ സിനിമയുടെ ഭാഗമായി തുടരുമെന്ന് സിബിഎഫ്‌സി അറിയിച്ചു.ബേഷാരം രംഗ് എന്ന ആദ്യ ഗാനം ഇറങ്ങിയതു മുതല്‍ ഷാരൂഖ് ഖാന്‍ ദീപിക പാദുകോണ്‍ എന്നിവര്‍ അഭിനയിച്ച പഠാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗാനത്തിലെ ദീപികയുടെ ഓറഞ്ച് ബിക്കിനിയില്‍ എത്തിയതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് എത്തിയത്. ഗുജറാത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും സിനിമയുടെ പോസ്റ്ററുകളും ബാനറുകളും കത്തിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഈ ചിത്രം തീയറ്ററില്‍ കാണണോ, വേണ്ടയോ എന്നത് പ്രവര്‍ത്തകരുടെ ഇഷ്ടമാണെന്നും വിഎച്ച്‌പിയും ബജ്രംഗ്ദളും പറയുന്നുണ്ട്. സിനിമ എടുക്കുന്നവരും, തീയറ്ററുടമകളും ചലച്ചിത്രങ്ങളിലെ മത വികാരത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.അതേ സമയം മധ്യപ്രദേശിലെ രത്‌ലാമില്‍ ബജ്‌റംഗ് ദളിലെയും ഹിന്ദു ജാഗരണ്‍ മഞ്ചിലെയും അംഗങ്ങള്‍ പഠാന്‍ സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി.
ഹിന്ദു സംഘടനകളും തിയേറ്റര്‍ ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ലെന്നും ഇതിനാല്‍ പഠാന്‍ സിനിമയെ എതിര്‍ക്കും എന്നാണ് ഈ സംഘടനകള്‍ പറയുന്നത്. മധ്യപ്രദേശിലെ ഷാജാപൂരില്‍ വിഎച്ച്‌പിയും ബജ്‌രന്ദ് ദളും ആദ്യം സിനിമ കാണുമെന്നും അതിനുശേഷം മാത്രമേ പൊതുജനങ്ങളെ കാണാന് അനുവദിക്കൂ എന്ന് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അഖില ഭാരത ഹിന്ദു മഹാസഭ പഠാന്‍ സിനിമയ്ക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഒരു തീയറ്ററിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്