യാത്രാമധ്യേ കെഎസ്ആർടിസി ബസിൽ തനിക്കു സീറ്റ് വേണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെടുവാൻ ഒരു സ്ത്രീക്കും(മാനുഷിക പരിഗണനകൾ ഒഴികെ) അവകാശമില്ല.ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സ്ത്രീകൾക്ക് സംവരണം അനുവദിച്ചിട്ടുള്ളത്. ദീർഘദൂര സർവീസുകളിൽ [FP SFP, തുടങ്ങിയ സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്.
സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ് ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്.ഈ സീറ്റുകളിൽ സ്ത്രീകൾക്കു മുൻഗണനമാത്രമാണുള്ളത്. യാത്രയുടെ ഇടയിൽ സ്ത്രീകൾ കയറിയാൽ മുൻഗണനാ സീറ്റിൽ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേൽപ്പിക്കാൻ പാടില്ല.
ടി പുരുഷൻമാർ ഇടയിൽ ഇറങ്ങുകയാണെങ്കിൽ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന.യാത്രയ്ക്കിടയിൽ കയറുന്ന സ്ത്രീ സീറ്റ്ഒഴിവില്ലെങ്കിൽ നിന്നു യാത്ര ചെയ്യാൻതയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം മാത്രമേ ടിക്കറ്റ് നൽകാവൂ.ഇതാണ് നിയമം.ഈ നിയമം എല്ലാവരും പാലിക്കുന്നില്ല എന്നല്ല പലർക്കും അറിയില്ല.എന്നതാണ് സത്യം.
മറ്റൊന്ന് കൂടി പറയട്ടേ, കോടതി ഉത്തരവു പ്രകാരം ദീർഘദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നൽകിയ ഒരു യാത്രക്കാരന്നെ ഇടയിൽ എഴുന്നേൽപ്പിക്കും.അത് കുറ്റകരമല്ലേ?