Home Featured ‘ബൈജൂസ് തൊഴിലാളികളെ പിരിച്ചുവിടില്ല, ജീവനക്കാർക്ക് സ്ഥലംമാറ്റമില്ല’; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ

‘ബൈജൂസ് തൊഴിലാളികളെ പിരിച്ചുവിടില്ല, ജീവനക്കാർക്ക് സ്ഥലംമാറ്റമില്ല’; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ

തിരുവനന്തപുരം: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസ് കേരളത്തിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾക്കിടെ തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കി കമ്പനി. മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയിൽ ആണ് ഉറപ്പ്. നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി. 

സ്ഥാപനത്തിൻ്റെ  ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബാംഗളൂരു ഓഫീസിലേക്ക് മാറാൻ നിർദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം.   മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജൂസ് വിശദീകരിക്കുന്നു.

എന്നാൽ  മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്മെന്റ് സെന്റർ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തൻ്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. 

‘എന്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു,  തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായി, ബൈജു പറഞ്ഞു.  കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിൻ്റെ വികസനപ്രവർത്തനങ്ങളിൽ തുടർന്നും ബൈജൂസിൻ്റെ  മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.

കേരളത്തിലെ  പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ബൈജൂസ് വിശദീകരിച്ചിരുന്നു.  സ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി  ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബങ്കളൂരിലേക്ക് സ്ഥലം മാറ്റുക മാത്രമായിരുന്നു ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

കന്നട രാജ്യോത്സവ് പരിപാടിക്കിടെ പ്രതിഷേധം

ബംഗളൂരു: 67ാമത് കന്നട രാജ്യോത്സവ ആഘോഷപരിപാടികള്‍ക്കിടെ വിവിധയിടങ്ങളില്‍ പ്രതിഷേധം. കല്യാണ കര്‍ണാടക മേഖല ഉള്‍ക്കൊള്ളുന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പട്ടാണ് കലബുറഗിയില്‍ ചൊവ്വാഴ്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഇ.എസ്), കല്യാണ കര്‍ണാടക പ്രത്യേക രാജ്യ ഹൊരട്ട സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിദര്‍, കലബുറഗി, യാദ്ഗിര്‍, റെയ്ച്ചൂര്‍, ബെള്ളാരി എന്നിവ ഉള്‍പ്പെടുത്തി കല്യാണ കര്‍ണാടക മേഖലയെ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധക്കാര്‍ കലബുറഗിയിയിലെ എസ്.പി.വി സര്‍ക്കിളിലേക്ക് മാര്‍ച്ച്‌ നടത്തി തങ്ങള്‍ ആവശ്യപ്പെടുന്ന സംസ്ഥാനത്തിന്‍റെ പതാക ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. കല്യാണ കര്‍ണാടക മേഖലയിലെ സമ്ബത്താണ് കര്‍ണാടക സംസ്ഥാനത്തിന്‍റെ മൊത്തം വികസനത്തിനായി ഉപയോഗിക്കുന്നതെന്നും എന്നാല്‍ ഈ മേഖലയിലെ ജില്ലകള്‍ അവികസിതമായി തുടരുകയാണെന്നും ഇതിനുള്ള പരിഹാരം പ്രത്യേക സംസ്ഥാനമാണെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സമിതിയുടെ നേതൃത്വത്തില്‍ കന്നട രാജ്യോത്സവ ദിനം ബെളഗാവി ജില്ലയില്‍ കരിദിനമായി ആചരിച്ചിരുന്നു. കര്‍ണാടകയുടെ രൂപവത്കരണസമയത്ത് ബെളഗാവിയെയും സംസ്ഥനത്തിന്‍റെ ഭാഗമാക്കി മാറ്റിയതിനെതിരെയാണ് എം.ഇ.എസ് എല്ലാവര്‍ഷവും ഈ ദിനത്തില്‍ പ്രതിഷേധിക്കുന്നത്. മറാത്ത സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ബെളഗാവിയെ മഹരാഷ്ട്രയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശിവസേന പ്രവര്‍ത്തകര്‍ ബെളഗാവി ജില്ലയില്‍ പ്രവേശിക്കുന്നത് ചൊവ്വാഴ്ച പൊലീസ് വിലക്കിയിരുന്നു. കര്‍ണാടക സംസ്ഥാനം രൂപവത്കരിച്ചതിന്‍റെ വാര്‍ഷികമായാണ് നവംബര്‍ ഒന്ന് കന്നട രാജ്യോത്സവ ദിനമായി ആേഘാഷിക്കുന്നത്. അതേസമയം, ചിക്കമഗളൂരില്‍ നടന്ന കന്നട രാജ്യോത്സവ് ദിനാഘോഷപരിപാടിക്കിടെ വിവിധ ദലിത് സംഘടനകളും പ്രതിഷേധിച്ചു.

സുഭാഷ് ചന്ദ്രബോസ് മൈതാനത്താണ് ഔദ്യോഗിക പരിപാടികള്‍ നടന്നത്. ഇതിനു മുമ്ബാണ് ആസാദ് പാര്‍ക്കില്‍ ദലിത് നേതാക്കളുടെ നേതൃത്വത്തില്‍ കറുത്ത തുണിയണിഞ്ഞ് പ്രതിഷേധപരിപാടി നടത്തിയത്. ദലിതരായ എസ്റ്റേറ്റ് തൊഴിലാളികളെ ആക്രമിച്ച എസ്േറ്ററ്റ് ഉടമകള്‍ക്കെതിരെ നടപടിയെടുക്കാത്ത ജില്ല ഭരണകൂടത്തിനെതിരെയും മണ്ഡലം എം.എല്‍.എ സി.ടി. രവിക്കുമെതിരെയായിരുന്നു പ്രതിഷേധം. പൊലീസ് 20 ദലിത് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group