Home covid19 വാക്‌സിനേഷൻ എടുത്തവർക്ക് അബുദാബി ക്വാറന്റൈൻ ഒഴിവാക്കി

വാക്‌സിനേഷൻ എടുത്തവർക്ക് അബുദാബി ക്വാറന്റൈൻ ഒഴിവാക്കി

by മൈത്രേയൻ

അബുദബി: പുതുക്കിയ കൊറോണ മാനദണ്ഡങ്ങള്‍ പ്രകാരം പ്രതിരോധ കുത്തിവയ്പ്പ് എടുത്ത യാത്രക്കാര്‍ക്ക് അബുദാബിലെത്തുമ്ബോള്‍ ഇനിമുതല്‍ ക്വാറന്റീന്‍ ആവശ്യമില്ല.

ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ അഞ്ച് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

യുഎഇയില്‍ മാത്രമാണ് നിലവില്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നത്. പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച യാത്രക്കാര്‍ക്ക് ഏഴ് ദിവസവും, കുത്തിവയ്പ്പ് സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് പത്ത് ദിവസുമായിരുന്നു മുമ്ബ് ക്വാറന്റീന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കുത്തിവയ്പ്പ് സ്വീകരിച്ചവര്‍ക്കാണ് ക്വാറന്റീന്‍ ആവശ്യമില്ലാത്തത്. ഇവര്‍ അബുദബിയിലെത്തി നാലാം ദിവസവും, എട്ടാം ദിവസവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

*കൂടുതല്‍ രാജ്യാന്തര സര്‍വീസുകളാരംഭിച്ച്‌ കണ്ണൂര്‍ വിമാനത്താവളം*

കുത്തിവയ്പ്പ് സ്വീകരിക്കാത്ത യാത്രക്കാര്‍ പത്ത് ദിവസം ക്വാറന്റീനില്‍ തുടരണം. കൂടാതെ ഒമ്ബതാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് വിധേയരാവുകയും വേണം. പുതുക്കിയ മാനദണ്ഡങ്ങള്‍ റസിഡന്റ് വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ബാധകമാണ്.ഈ നിര്‍ദേശം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഉപകാരമാവും.

*സി.1.2 കോവിഡ്​ വകഭേദം;ഏഴ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ കൂടി ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി ഇന്ത്യ*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group