Home Featured പെട്രോള്‍ അടിക്കാനുള്ളവര്‍ നേരത്തെ അടിച്ചു വച്ചോളൂ, നാളെ രാജ്യത്തെ 24 സംസ്ഥാനങ്ങളിലുള്ള പെട്രോള്‍ പമ്ബുകള്‍ ഇന്ധനം വാങ്ങാതെ പ്രതിഷേധിക്കുന്നു

പെട്രോള്‍ അടിക്കാനുള്ളവര്‍ നേരത്തെ അടിച്ചു വച്ചോളൂ, നാളെ രാജ്യത്തെ 24 സംസ്ഥാനങ്ങളിലുള്ള പെട്രോള്‍ പമ്ബുകള്‍ ഇന്ധനം വാങ്ങാതെ പ്രതിഷേധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്ബ് ഉടമകളുടെ സംഘടനയായ പെട്രോള്‍ പമ്ബ് ഡീലേഴ്സ് അസോസിയേഷന്‍ നാളെ (മെയ് 31) പെട്രോള്‍ കമ്ബനികളില്‍ നിന്ന് ഇന്ധനം വാങ്ങാതെ പ്രതിഷേധിക്കും.

ന്യൂഡല്‍ഹിയില്‍ ഇന്ന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സംഘടനാ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 70,000 പെട്രോള്‍ പമ്ബുകള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. അതിനാല്‍ തന്നെ നാളെ രാജ്യത്ത് ഇന്ധന ക്ഷാമം അനുഭവപ്പെടാന്‍ സാദ്ധ്യതയേറെയാണ്.

പെട്രോള്‍ പമ്ബ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കമ്ബനികള്‍ തയ്യാറാകാത്തതും പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന എക്സൈസ് നികുതി സര്‍ക്കാര്‍ കുറച്ചതുമൂലം ഡീലര്‍മാര്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ കമ്ബനികള്‍ തയ്യാറാകാത്തതുമാണ് നിലവിലെ പ്രതിഷേധത്തിന് കാരണമെന്ന് പമ്ബുടമകള്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്ബ് സര്‍ക്കാര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കമ്ബനികള്‍ തയ്യാറായതെന്നും എന്നാല്‍ അതിനു ശേഷം ഒരിക്കല്‍ പോലും കമ്മീഷന്‍ വര്‍ദ്ധനവിന് പെട്രോള്‍ കമ്ബനികള്‍ തയ്യാറായില്ലെന്നും പമ്ബുടമകള്‍ പരാതിപ്പെട്ടു.

അഞ്ച് വര്‍ഷം മുമ്ബ് സര്‍ക്കാരിന്റെ മദ്ധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ആറ് മാസവും ഡീലര്‍ കമ്മീഷന്‍ പുതുക്കാമെന്ന് കമ്ബനികള്‍ സമ്മതിച്ചിരുന്നെന്നും എന്നാല്‍ കമ്ബനികള്‍ വാക്കുപാലിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പമ്ബുടമകള്‍ ആരോപിക്കുന്നു. നിലവില്‍ രണ്ട് ശതമാനം മാത്രമാണ് ഡീലര്‍ കമ്മീഷനെന്നും അത് ചുരുങ്ങിയത് അഞ്ച് ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നുമാണ് ഡീലര്‍മാരുടെ ആവശ്യം. ഡീലര്‍മാര്‍ക്ക് നല്‍കുന്ന ഈ കമ്മീഷനില്‍ നിന്നുമാണ് പമ്ബ് നടത്തിപ്പിനാവശ്യമായ വൈദ്യുതിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ചെലവ് കണ്ടെത്തുന്നതെന്നും ജീവനക്കാരുടെ ശമ്ബളം അടക്കമുള്ള കാര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടും ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാത്തത് അനീതിയാണെന്നും പമ്ബുടമകള്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group