ബെംഗളൂരു∙ സബേർബൻ റെയിൽ പാതയിലെ ഇന്റർ ചേഞ്ച് സ്റ്റേഷനുകൾ മൂന്നിൽ നിന്ന് രണ്ടാക്കി കുറച്ചു. ബെന്നിഗനഹള്ളി–ചിക്കബാനവാര ഇടനാഴിയിലെ ലൊട്ടെഗൊല്ലഹള്ളി സ്റ്റേഷനാണ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) ഒഴിവാക്കിയത്. യശ്വന്ത്പുര, ബെന്നിഗനഹള്ളി എന്നിവ മാത്രമായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ, ലൊട്ടെഗൊല്ലഹള്ളി സ്റ്റേഷന് പകരം ഹെബ്ബാളിനും യശ്വന്ത്പുരയ്ക്കും ഇടയിൽ മത്തിക്കരെയിൽ പുതിയ സ്റ്റേഷൻ വരും.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തടസ്സങ്ങളാണ് ലൊട്ടെഗോല്ലഹള്ളിയിലെ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് കെ റൈഡ് പിൻമാറാൻ കാരണമെന്നാണ് അറിയുന്നത്. 24.8 കിലോമീറ്റർ ദൂരം വരുന്ന പാതയിലെ 12 സ്റ്റേഷനുകളുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഭാവിയിൽ ജാലഹള്ളി, കാവേരിനഗർ എന്നിവിടങ്ങളിൽ കൂടി സ്റ്റേഷൻ നിർമിക്കുന്നതിന് പദ്ധതിയുണ്ട്.
നിർമാണം ഇഴയുന്നു :2026ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സബേർബൻ റെയിൽ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ഒച്ചിഴയും വേഗത്തിൽ. 4 ഇടനാഴികളിലായി 148 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ചിക്കബാനവാര–ബെന്നിഗനഹള്ളി പാതയുടെ നിർമാണ പ്രവൃത്തികൾ മാത്രമാണ് ആരംഭിച്ചത്. 46.2 കിലോമീറ്റർ ദൂരം വരുന്ന ഹീലലിഗെ–രാജനകുണ്ഡെ പാതയിലെ ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾ 2 വർഷം മുൻപ് ആരംഭിച്ചിരുന്നു.
ഇതിൽ കർമലാരാം മുതൽ ഹീലലിഗെ വരെയുള്ള 10.5 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ മാത്രമാണ് 3 മാസം മുൻപ് പൂർത്തിയായത്. മറ്റു ഇടനാഴികളായ കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി (41.47 കിലോമീറ്റർ), കെങ്കേരി–വൈറ്റ്ഫീൽഡ് (35.5 കിലോമീറ്റർ) പാതയുടെ ടെൻഡർ നടപടികൾ ഉൾപ്പെടെ ആരംഭിച്ചിട്ടില്ല.57 പുതിയ സ്റ്റേഷനുകളാണ് നിർമിക്കേണ്ടത്.
രാജാസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023
മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജാസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത. ഡല്‍ഹിയിലെ ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണര്‍ അപ്പും മണിപ്പൂരിലെ തൗനോജം സ്ട്രെല ലുവാങ് സെക്കന്‍റ് റണ്ണര്‍ അപ്പുമായി.19 കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിനിയും ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദധാരിയുമാണ്.മണിപ്പൂര്‍ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് 59മത് മിസ് ഇന്ത്യ മത്സരം നടന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേരാണ് ഫിനാലെ കാണാനെത്തിയത്. ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനും, അനന്യ പാണ്ഡെയും സ്റ്റേജില്‍ പെര്‍ഫോമന്‍സുകളുമായി എത്തി.
മുന്‍ ജേതാക്കളായ സിനി ഷെട്ടി, റൂബല്‍ ഷെഖാവത്, ഷിനതാ ചൗഹാന്‍, മാനസ വാരണാസി, മണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമന്‍ റാവു, ശിവാനി ജാദവ് എന്നിവരുടെ പ്രകടനങ്ങളും വേദിയെ ആവേശത്തിലാഴ്ത്തി.2002ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ മെന്റര്‍ നേഹ ധൂപിയ, ഇന്ത്യന്‍ ബോക്‌സിങ് ഐക്കണ്‍ ലൈഷ്‌റാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, എയ്‌സ് ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് സംസ്ഥാന ജേതാക്കളെ വിലയിരുത്തിയത്.