ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര സഞ്ചാരികള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു,
ഇനി പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് വരുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ്-19 ആര്‍ടി-പിസിആര്‍ ടെസ്റ്റ് ഇന്ത്യയിലേക്കുള്ള ബോര്‍ഡിംഗിന് മുമ്ബ് നടത്തണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. എന്നാല്‍ രാജ്യത്തേക്ക് തിരികെ വരുന്നവര്‍ പൂര്‍ണ്ണ പ്രാഥമിക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടുണ്ട്.