Home covid19 കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇളവ്

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇളവ്

by മൈത്രേയൻ

ഗൂഡല്ലൂര്‍ | കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നീലഗിരി ജില്ലയിലേക്ക് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവ് ഏര്‍പ്പെടുത്തി.രണ്ട് ഡോസ് കൊവിഡ് വാക്സീനെടുത്തവര്‍ക്ക് നീലഗിരി ജില്ലയില്‍ പ്രവേശിക്കുന്നതിന് ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് ജില്ലാ കലക്ടര്‍ ജെ ഇന്നസെന്റ് ദിവ്യ അറിയിച്ചു. എന്നാല്‍ ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഇത് ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസമായിട്ടുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. അതിര്‍ത്തി മേഖലയായ പാട്ടവയല്‍, താളൂര്‍, ചോലാടി, നമ്ബ്യാര്‍കുന്ന്, നാടുകാണി, കക്കനഹള്ള തുടങ്ങിയ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കാത്തവരെ കേരളത്തിലേക്കും, കര്‍ണാടകയിലേക്കും തിരിച്ചയക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇതര സംസ്ഥാന യാത്രക്ക് ഇ-പാസ്സ് വേണമെന്ന നിബന്ധന തുടരും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group