ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്‍റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷവും നല്‍കിയിരുന്ന കാബിനറ്റ് പദവി സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.
കാബിനറ്റ് റാങ്ക് മന്ത്രിമാര്‍ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി ശനിയാഴ്ച പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് ഉത്തരവ് പുറത്തിറക്കിയിരുന്നു. കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്ബളം, സര്‍ക്കാര്‍ വാഹനം, ഒൗദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്നായിരുന്നു ഉത്തരവ്.
എന്നാല്‍, ഇവ നിരസിച്ച് യെദിയൂരപ്പ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഞായറാഴ്ച കത്തെഴുതുകയായിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമായിരുന്നു ആവശ്യം
നിലവില്‍, എം.എല്‍.എ എന്നതിനപ്പുറം മറ്റൊരു പദവിയും യെദിയൂരപ്പ ഔദ്യോഗികമായി വഹിക്കുന്നില്ല.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ജൂലൈ 26നാണ് യെദിയൂരപ്പ രാജിെവക്കുന്നത്. സംസ്ഥാന ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം തന്നെയായിരുന്നു രാജി. ജൂൈല 28ന് യെദിയൂരപ്പയുടെ വിശ്വസ്തന് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.