ബെംഗളുരു: കഴിഞ്ഞ ഒരു വർഷത്തിനിടെ മാസ്ക് ധരിക്കാത്തവരിൽ നിന്നു ബിബിഎംപി മാർഷലുമാർ പിഴയായി ഈടാക്കിയത് 9.5 കോടി രൂപ. നിലവിൽ ബിബിഎംപി പരിധിയിൽ മാസ്ക് ധരിക്കാത്തവർക്ക് 250 രൂപയാണ് പിഴ. 2021ൽ 3.9 ലക്ഷം പേരിൽ നിന്ന് പിഴ ഈടാക്കിയതായാണു കണക്കുകൾ. ജനുവരിയിൽ 67,615 പേരിൽ നിന്നും ഫെബ്രുവരിയിൽ 36,887 പേരിൽ നിന്നും പിഴ ഈടാക്കി. മേയിൽ ഇത് 7,545 ആയി കുറഞ്ഞു. 240 മാർഷലുകളാണ് നിലവിൽ മാസ്ക് ലംഘനങ്ങൾ പരിശോധിച്ചു വരുന്നത്.