ബെംഗളൂരു : ഗതാഗത ലംഘന പൊലീസ് വ്യാജ രസീത് നൽകിയാൽ തന്നെ നേരിട്ടു സമീപിക്കാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത്. അദ്ദേഹവുമായുള്ള “ ആസ്ക് സിപി ബിഎൽ ആർ’ എന്ന ട്വിറ്റർ സംവാദത്തിലാണ് വ്യാജ രസീതുകകളാണ് പരക്കെ നൽകി വരുന്നതെന്ന് നഗര ജനത പരാതിപ്പെട്ടത്.
നിർദേശങ്ങൾ മാഞ്ഞു 3 – ട്രാഫിക് സിഗ്നലുകളിൽ ഉൾപ്പെടെ പലയിടങ്ങളിലും റോഡിലെ വരകളും മറ്റു നിർദേശങ്ങളും മാഞ്ഞുപോയതിനെ തുടർന്ന് വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്. സിഗ്നൽ ലൈറ്റുകൾക്കും സാങ്കേതിക തകരാറുകളേറെ, ഇവ ചൂണ്ടിക്കാടി ഒട്ടേറെ തവണ ഇ-മെ -യിലുകൾ അയച്ചിട്ടും ട്വീറ്റ് ചെയ്തിട്ടും മറുപടിയില്ല.
ഈ സാഹചര്യത്തിൽ ഗതാഗത ചട്ടങ്ങൾ ജനം കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർബന്ധം പിടിക്കുന്നതിന് എന്തു യുക്തിയാണുള്ളതെന്നും പലരും ചോദിച്ചു.ഈ പ്രശ്നങ്ങൾ അതതു സോണുകളുടെ ചുമതലയുള്ള ട്രാഫിക് പൊലീസ് അഡീഷനൽ കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്താനും തുടർന്ന് നടപടിയില്ലെങ്കിൽ തന്നെ നേരിട്ടു സമീപിക്കാനുമാണ് കമ്മിഷണർ നിർദേശിച്ചത്.
സ്മാർട് പദ്ധതി റോഡ് നിർമാണവും മറ്റിടങ്ങളിൽ അറ്റ കുറ്റപ്പണികൾ പൂർത്തിയാകാത്തതാണ് പലയിടങ്ങളിലും ട്രാഫിക് വരകൾ തെളിക്കാനും മറ്റും തടസ്സമകുന്നതെന്നും കമ്മിഷണർ വിശദീകരിച്ചു. ഇത്തരം പ്രശ്നങ്ങൾ രൂക്ഷമായ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ അധികൃതർക്കു ട്വീറ്റ് ചെയ്യാനും അദ്ദേഹം നിർദേഷിച്ചു.