ബംഗളുരു: ബസവ ജയന്തിയോട് അനുബന്ധിച്ച് ഈദുൽ ഫിത്തർ വരുന്ന ചൊവ്വാഴ്ച ബെംഗളൂരുവിൽ മാംസ വില്പന നിരോധനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബിബിഎംപി നിരസിച്ചു.
ഒരു ദിവസം രണ്ട് ഉത്സവങ്ങൾ ഉണ്ടായത് വ്യാപകമായ അഭ്യൂഹങ്ങൾക്ക് കാരണമായി, പെരുന്നാളിൽ ഇറച്ചി വില്പന അനുവദിക്കില്ല എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
*’ആലിപ്പഴം’ പെറുക്കി ബെംഗളൂരു : മരണ ചൂടിൽ ആശ്വാസ മഴ പെയ്തു വീഡിയോ കാണാം*
മാംസ നിരോധനത്തിനായി നഗരവികസന വകുപ്പ് ഈ വർഷം വ്യക്തമാക്കിയ ഒമ്പത് ദിവസങ്ങളിൽ ബസവ ജയന്തി ഇല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒമ്പത് ദിവസങ്ങൾ ഇവയാണ്: രക്തസാക്ഷി ദിനം (ജനുവരി 30), മഹാശിവരാത്രി (മാർച്ച് 1), ശ്രീരാമ നവമി (ഏപ്രിൽ 10), മഹാവീർ ജയന്തി (ഏപ്രിൽ 14), ബുദ്ധ പൂർണിമ (മെയ് 16), കൃഷ്ണ ജന്മാഷ്ടമി (ഓഗസ്റ്റ് 19), ഗണേശ ചതുർത്ഥി (ഓഗസ്റ്റ് 31), ഗാന്ധി ജയന്തി (ഒക്ടോബർ 2), സാധു വസ്വാനി ജയന്തി (നവംബർ 25).