
അഞ്ച് വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ശിപാര്‍ശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതിങ്ങനെ- 5 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ശിപാര്‍ശ ചെയ്യുന്നില്ല. 6-11 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായി മാസ്ക് ധരിക്കാം. 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ നിര്‍ബന്ധമായി മാസ്ക് ധരിക്കണം. മോണോക്ലോണല്‍ ആന്റിബോഡികളുടെ ഉപയോഗവും ആന്റിവൈറലുകളും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശിപാര്‍ശ ചെയ്യുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കുട്ടികള്‍ കോവിഡ് പോസിറ്റീവായാല്‍ രോഗലക്ഷണമില്ലെങ്കില്‍, നേരിയ ലക്ഷണമാണെങ്കില്‍ സാധാരണ രീതിയിലുള്ള പരിചരണം നല്‍കണം. പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങളും മാനസിക പിന്തുണയും കുട്ടികള്‍ക്ക് നല്‍കണം. വാക്സിനേഷന് അര്‍ഹരായ കുട്ടികള്‍ക്ക് വാക്സിന് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.