ഡല്‍ഹി: ദീപാവലി പ്രമാണിച്ച് നാടെങ്ങും വമ്ബന്‍ ഓഫറുകളാണ്. ആഘോഷങ്ങള്‍ കൂടുതല്‍ കളറാക്കുന്നതിനായി സര്‍ക്കാരും ഒരു വ്യത്യസ്തമായ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കേണ്ടതില്ല. സംഭവം കേട്ട് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉള്ളവര്‍ സന്തോഷിക്കേണ്ട, പ്രഖ്യാപനം ഗുജറാത്തിലാണ്.
കഴിഞ്ഞ ദിവസം സൂറത്തില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്‌വി ഈ പ്രഖ്യാപനം നടത്തിയത്. ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പിഴ ഈടാക്കേണ്ടതില്ലെന്ന് ട്രാഫിക് പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹെല്‍മറ്റോ ലൈസന്‍സോ ഇല്ലാതെ വാഹനമോടിക്കുകയോ മറ്റ് നിയമലംഘങ്ങള്‍ കണ്ടെത്തിയാലോ ഉപദേശിച്ച് പറഞ്ഞയച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
പോലീസുകാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയ മന്ത്രി പൊതുജനങ്ങള്‍ക്കും ഒരുപദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഇളവ് നല്‍കുന്നത് നിങ്ങള്‍ക്ക് നിയമം ലംഘിക്കാനുള്ള അനുമതിയായി കണക്കാക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. അഥവാ തെറ്റുകള്‍ സംഭവിച്ചാലും ഈ ദിവസങ്ങള്‍ പിഴ നല്‍കേണ്ടതില്ല. എന്നും അദേഹത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍, ഈ നിര്‍ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഭൂരേഖാ വിതരണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തു; കര്‍ണാടകയില്‍ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി
ബെംഗളൂരു | ഭൂമി അനുവദിച്ചു കൊണ്ടുള്ള രേഖകള്‍ വിതരണം ചെയ്യുന്നതിനിടെ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി.
കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലാണ് സംഭവം. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് കടുംകൈ ചെയ്തത്. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തില്‍ ഭൂരേഖകള്‍ വിതരണം ചെയ്യുന്ന പൊതു പരിപാടിയിലാണ് അതിക്രമം അരങ്ങേറിയത്. കെമ്ബമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്.
ഭൂരേഖകള്‍ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് ജില്ലയുടെ ചുമതലയുള്ള എം എല്‍ എ കൂടിയായ സോമണ്ണയെ പ്രകോപിപ്പിച്ചത്. മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.
ഉപഭോക്താക്കളെ തിരഞ്ഞെടുത്ത നടപടിക്രമങ്ങള്‍ തെറ്റായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് നഞ്ചപ്പ നിര്‍ദേശിച്ചവര്‍ക്കാണ് ഭൂമി അനുവദിച്ചുകൊണ്ടുള്ള രേഖകള്‍ വിതരണം ചെയ്തതെന്നും കെമ്ബമ്മ മന്ത്രിക്ക് സമീപത്തേക്ക് ചെന്ന് ആരോപിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ട മന്ത്രി ഉടന്‍ കെമ്ബമ്മയെ കരണത്തടിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. ഇതിനു ശേഷം കെമ്ബമ്മയെ സ്ഥലത്തുണ്ടായിരുന്ന പോലീസ് കൈയില്‍ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യത്തില്‍ കാണാം.