Home Featured ഇന്ധന വില :നോ എസി ക്യാമ്പയിനുമായി ഒല, ഊബർ ടാക്സികൾ

ഇന്ധന വില :നോ എസി ക്യാമ്പയിനുമായി ഒല, ഊബർ ടാക്സികൾ

ഹൈദരാബാദ്: ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാൽ ഒല/ഊബർ ടാക്സികളിൽ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയൻ അറിയിച്ചു.ഡ്രൈവർമാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദിൽ നോ എസി ക്യാംപയിൻ നടക്കുമെന്ന് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർകേഴ്സ് യൂനിയൻ വ്യക്തമാക്കി.ഡ്രൈവർമാരുടെ പരാതി കേൾക്കാനും പ്രശ്നം പരിഹരിക്കാനും ഒല/ഊബർ കമ്പനികൾ തയ്യാറാവുന്നില്ല.

ഹൈദരാബാദിൽ ഡീസൽ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. നിലവിൽ കിലോമീറ്ററിന് 12-13 രൂപയിൽ താഴെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ചൂട് കൂടുന്നതിനാൽ എയർ കൻഡീഷനറുകൾ ഉപയോഗിക്കാതിരുന്നാൽ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തീർചയായും മനസിലാക്കുന്നു എന്നും യൂനിയൻ പ്രതിനിധികൾ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group