Home Featured തീയതികള്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍’; നിവിൻ പോളിക്കെതിരെയുള്ള ആരോപണം തിരുത്തി യുവതി

തീയതികള്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍’; നിവിൻ പോളിക്കെതിരെയുള്ള ആരോപണം തിരുത്തി യുവതി

നിവിൻ പോളിക്കെതിരായ ആരോപണത്തില്‍ തിരുത്തലുമായി യുവതി. കഴിഞ്ഞ വർഷം ഡിസംബർ 14,15 തീയതികളില്‍ ബലാത്സംഗം നടന്നതെന്ന് പറഞ്ഞത് ഉറക്കപിച്ചിലാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.മൊഴി എടുക്കല്‍ പൂർത്തിയായതിന് പിന്നാലെയാണ് യുവതിയുടെ പ്രതികരണം.ഇപ്പോള്‍ കേസിനെ പറ്റി ആരുമൊന്നും പറയുന്നില്ല. സുനില്‍ എന്ന‌ വ്യക്തി മറവിലിരിക്കുകയാണ്. ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. ഹണിട്രാപ് സംഘമെന്ന് വരുത്തി തീർത്ത് കേസ് അട്ടിമറിക്കുന്നതായി സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. അന്വേഷണസംഘം ഇന്ന് വിളിപ്പിച്ചത് വരുമാന സ്രോതസിനെ പറ്റി അന്വേഷിക്കാൻ മാത്രമാണെന്നും യുവതി വ്യക്തമാക്കി.

തീയതികള്‍ പറഞ്ഞത് ഉറക്കപിച്ചിലാണെന്നും ശരിയായ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.അന്വേഷണ സംഘത്തിന് നിവിൻ പാസ്പോർട്ട് കൈമാറിയിട്ടുണ്ടെന്ന ചോദ്യത്തിന് പാസ്പോർട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്വം അവരുടേതാണെന്നും അവർ കണ്ടു പിടിക്കട്ടെയെന്നും യുവതി പ്രതികരിച്ചു.അതേസമയം ലൈംഗിക പീഡനാരോപണത്തില്‍ നിവിന്‍ പോളി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി .

തനിയ്ക്ക് എതിരായ പീഡനക്കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിജിപിയ്ക്കും നിവിന്‍ പോളി പരാതി നല്‍കിയിട്ടുണ്ട്.പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നിവിന്‍ പോളി വ്യക്തമാക്കി. തന്റെ കരിയര്‍ നശിപ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് യുവതി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. പരാതിയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും നിവിന്‍ പോളി ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group