മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. വേദിയിലുണ്ടായ പ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
തുടർന്ന് സ്റ്റേജിൽ തിരിച്ചെത്തിയ അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദിയെന്നും ഗഡ്കരി എക്സിൽ പോസ്റ്റ് ചെയ്തു.
പ്രകോപിതരാകരുത്, രണ്ടു വട്ടം ആലോചിച്ച് രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യുക, നിങ്ങളുടെ വികസനം: കര്‍ണാടക വോട്ടര്‍മാരോട് അഭ്യര്‍ത്ഥന നടത്തി പ്രിയങ്ക ഗാന്ധി
വിദ്വേഷ പ്രസംഗങ്ങളില്‍ പ്രകോപിതരാകരുതെന്ന് കർണാടകയിലെ വോട്ടർമാരോട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച അഭ്യർത്ഥിച്ചു.വോട്ടുചെയ്യുന്നതിന് മുമ്ബ് വോട്ടർമാർ രണ്ടുതവണ ചിന്തിക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു. കർണാടകയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രദുർഗയില്‍ ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി വോട്ടർമാരോട് രാജ്യത്തിനും അവരുടെ വികസനത്തിനും വേണ്ടി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു.
കേന്ദ്രം കർണാടകയ്ക്ക് വരള്‍ച്ച ദുരിതാശ്വാസം നല്‍കിയില്ലെന്ന് അവർ ആരോപിച്ചു. വടക്കൻ കർണാടകയിലെ റായ്ച്ചൂർ നഗരത്തില്‍ എയിംസ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും നാളിതുവരെ അതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. കർണാടകയ്ക്ക് ഫണ്ട് ഇനത്തില്‍ കേന്ദ്രസർക്കാർ 62,000 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് അവർ ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കടു ഗൊല്ല സമുദായത്തിന് എസ്ടി പദവി ലഭിക്കുമെന്നും അവർ പ്രഖ്യാപിച്ചു.