മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനൻ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. അടുത്തിടെ, ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി എന്നയാൾ നിത്യയെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിത്യ. വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം. നിത്യയുടെ വാക്കുകൾ അയാള്‍ പറയുന്നത് ഒക്കെ കേട്ട് വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്മാര്.
കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ വന്നപ്പോൾ ശരിക്കും ഷോക്കായി പോയി. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍.
ശരിക്കും ഞാന്‍ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും തന്നെ ഇടപെടാന്‍ താല്പ്പര്യമില്ലാത്തത് കൊണ്ടാണത്. എല്ലാവരും എന്നോട് പൊലീസില്‍ പരാതി കൊടുക്കണമെന്നെക്കെ പറഞ്ഞിരുന്നു. പക്ഷെ ഓരോരുത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്.
അമ്മക്ക് ക്യാൻസർ കഴിഞ്ഞിട്ടൊക്കെ ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്.
അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും അയാൾ വിളിച്ചിട്ടുണ്ട്. അയാൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചത്.അതേസമയം, ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ എന്ന ചിത്രത്തിലാണ് നിത്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ആന്റ് ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും നീത പിന്റോയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ് സേതുപതിയും ഇന്ദ്രജിത്തുമായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം മനേഷ് മാധവ്, സംഗീതം ഗോവിന്ദ് വസന്ദ, എഡിറ്റിംഗ് മനോജ്.
വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര് രാജാകൃഷ്ണന്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്ക്ക് ഉറപ്പു നല്കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.
മീന്‍ കച്ചവടക്കാരന് 75 ലക്ഷം ലോട്ടറിയടിച്ചു: ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഓടിയെത്തി ഭാഗ്യവാനെ കണ്ട് നിത്യ മേനന്
ലോട്ടറി നറുക്കെടുപ്പ് നിരവധി പേരെ ലക്ഷാധിപന്മാരും കോടീശ്വരന്മാരും ആക്കിയിട്ടുണ്ട്. ലോട്ടറിയടിച്ച ലക്ഷാധിപതിയെ കാണാന്‍ ഓടിയെത്തിയ നടി നിത്യ മേനനാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വാര്‍ത്തകളില്‍ കൂടിയല്ലാതെ നടി നിത്യ ഇതുവരെ ലോട്ടറി ജേതാവിനെ നേരിട്ട് കണ്ടിട്ടില്ല.എന്നാല്‍ പിന്നെ കണ്ടിട്ടു തന്നെ കാര്യം.
താരം നേരെ ഭാഗ്യവാനെ തിരഞ്ഞ് ഇറങ്ങി. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 9 (1) (എ) എന്ന ചിത്രത്തില്‍ നിന്നുള്ള രസകരമായ ലൊക്കേഷന്‍ വീഡിയോയില്‍ ആണ് നിത്യ ഭാഗ്യവാനെ കണ്ടുമുട്ടുന്ന രംഗമുള്ളത്.ചിത്രീകരണ സ്ഥലത്തിനരികെയുള്ള മീന്‍ കച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയാണ് വീഡിയോയില്‍.
മീന്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ഭാഗ്യവാനെ നേരിട്ടു കാണാന്‍ കടയില്‍ എത്തിയതാണ് നിത്യ.”മീന്‍ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി കഴിക്കുന്നു. മുന്നില്‍ മീനുകളെയും കാണാം. ഞങ്ങളുടെ സംസാരം എന്തെന്നു പറയാം.
ഷൂട്ടിങിനിടെ ഇവിടെയുള്ള മീന്‍ ചേട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. അതാണ് എന്നില്‍ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷേ ചേട്ടന് ലോട്ടറിയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല.”വീഡിയോയ്ക്കൊപ്പം നിത്യ കുറിച്ചു.
വിജയ് സേതുപതി, നിത്യ മേനന് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് 19 (1) (എ). സംഭാഷണങ്ങളുടെ ബാഹുല്യമില്ലാതെ മികച്ച അഭിനേതാക്കളിലൂടെയും ദൃശ്യങ്ങളിലൂടെയും രാഷ്ട്രീയം പറയുന്ന സിനിമ ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്.