കോഴിക്കോട്: ക്യാമ്ബസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്ന വിചിത്രമായ സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി. സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി കെ രജനീകാന്താണ്സർക്കുലർ പുറത്തിറക്കിയത്. മറ്റ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല.
പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി കെ രജനീകാന്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നു. അതേസമയം, പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ ആഹ്വാനം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ മൃഗസംരക്ഷണ ചിന്തയും അനുകമ്ബയും വളരുമെന്നും ബോർഡ് സെക്രട്ടറി ഡോ. സുർജിത് കുമാർ ദത്ത ഇറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണിത്. പാശ്ചാത്യ രീതിയിലുള്ളവാലന്റൈൻ ദിനാഘോഷം നടക്കുന്ന ഫെബ്രുവരി 14പശു ആലിംഗത്തിന് തിരഞ്ഞെടുത്തതിലൂടെപാശ്ചാത്യ നാഗരികതയുടെ കടന്നുകയറ്റം മൂലംവിസ്മൃതിയിലായ ഇന്ത്യൻ സംസ്കാരത്തെസംരക്ഷിക്കലാണ് ലക്ഷ്യമത്രേ.പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം വേദപാരമ്ബര്യത്തെ നാശത്തിലെത്തിച്ചു.
പശു ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്ബദ്വ്യവസ്ഥയുടെയും നട്ടെല്ലാണ്. പശുവിന് അപാരമായ കഴിവുകളുണ്ട്. അവയെ കെട്ടിപ്പിടിക്കുന്നത് വൈകാരികമായ ആനന്ദം നൽകും. അതിനാൽ, എല്ലാ പശു സ്നേഹികളും ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആഘോഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ 14ന് പശു ആലിംഗന ദിനമായി ആഘോഷിക്കുമെന്നും ബോർഡ് അസിസ്റ്റന്റ് സെക്രട്ടറി പ്രാചി ജെയിൻ പറഞ്ഞു.
ഇനി മില്ലറ്റ് വിപ്ലവം; ചെറുധാന്യങ്ങള്‍ കൊണ്ട് ലോകം കീഴടക്കാന്‍ ഒരുങ്ങി ഇന്ത്യ
ചെറുധാന്യങ്ങള്‍ ഇനിയത്ര ചെറുതല്ല…! മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ക്ക് പേരും പ്രശസ്തിയും കൊടുത്ത് രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സമൃദ്ധമായ ഭക്ഷണം’ എന്ന അര്‍ഥമുള്ള ശ്രീ അന്ന എന്ന പേരിലാവും ഇനി മുതല്‍ ചെറുധാന്യങ്ങള്‍ അറിയപ്പെടുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നൂതനവുമായ കൃഷിരീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചുകൊണ്ട്, ലോകത്തിന് മുന്നില്‍ ഇന്ത്യ നയിക്കുന്ന മില്ലറ്റ് മുന്നേറ്റത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.എന്താണ് മില്ലറ്റുകള്‍?നെല്ല്, ഗോതമ്ബ്, ചോളം എന്നീ പ്രധാന ധാന്യവിളകളുമായി താരതമ്യം ചെയ്യുമ്ബോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലു വര്‍ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. ജോവര്‍ (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്‍.
ഇവ പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണുള്ളത്.ഇന്ത്യയെക്കൂടെ മാലി, നൈജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളാണ് മില്ലറ്റുകളുടെ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ളത്. ഏഷ്യയും ആഫ്രിക്കയുമാണ് മില്ലറ്റുകളുടെ പ്രധാന ഉത്പാദനമേഖല. ഇവയില്‍ തന്നെ ബജ്‌റ, മണിച്ചോളം, റാഗി എന്നിയവയാണ് ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്.പ്രധാനപ്പെട്ട മില്ലറ്റുകള്‍ ഇവയാണ്:തിന (Italian millet)ചൈനക്കാര്‍ വിശുദ്ധസസ്യമായി കണക്കാക്കിവരുന്ന തിനയുടെ ജന്മദേശം ഏഷ്യയാണ്. ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നമ്മുടെ രാജ്യത്ത് മുഖ്യമായും ഇതിന്റെ കൃഷിയുള്ളത്. പരുത്തിയോടൊപ്പം മിശ്രവിളയായും തിന കൃഷി ചെയ്തുവരുന്നു.