Home Featured നിപയെന്ന് സംശയം:കോഴിക്കോട് അസ്വാഭാവിക പനി മരണം; ജില്ലയില്‍ ആരോഗ്യ ജാഗ്രത

നിപയെന്ന് സംശയം:കോഴിക്കോട് അസ്വാഭാവിക പനി മരണം; ജില്ലയില്‍ ആരോഗ്യ ജാഗ്രത

കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. നേരത്തെ രണ്ട് വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവർത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്.തുടർന്ന് അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു. മന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തി

ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാറിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി യു ഐ ഡി എ ഐ ( യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ).നിലവില്‍ 2023 ഡിസംബര്‍ 14 വരെയാണ് ഉപയോക്താക്കള്‍ക്ക് യു ഐ ഡി എ ഐ സാവകാശം അനുവദിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 14ന് സൗജന്യമായി വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി അവസാനിക്കാനിരിക്കെയാണ് നടപടി. നിലവില്‍ ഇതോടെ മൂന്നുമാസത്തേക്ക് കൂടി ഉപയോക്താക്കള്‍ക്ക് സാവകാശം ലഭിക്കും. ഇനിയും നിരവധി ആളുകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.അടുത്തിടെയാണ് 10 വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ആധാര്‍ നിര്‍ബന്ധമാക്കുന്ന സേവനങ്ങളും മറ്റും ലഭിക്കുന്നതിന് ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group