Home Featured വീട്ടില്‍ നിന്നും ഓടിപ്പോയ ഒന്‍പത് വയസുകാരന്‍ വിമാനത്തില്‍ ഒളിച്ച്‌ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍

വീട്ടില്‍ നിന്നും ഓടിപ്പോയ ഒന്‍പത് വയസുകാരന്‍ വിമാനത്തില്‍ ഒളിച്ച്‌ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍

സാവോപോളോ: വീട്ടില്‍ നിന്നും ഓടിപ്പോയ ഒന്‍പത് വയസുകാരന്‍ 2,700 കിലോമീറ്റര്‍ ആരുമറിയാതെ വിമാനത്തില്‍ യാത്ര ചെയ്തുവെന്നറിഞ്ഞാല്‍ ആരും ഞെട്ടും.

ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്ന ഒന്‍പതുവയസുകാരനാണ് ആരേയും അമ്ബരിപ്പിക്കുന്ന ഈ കൃത്യം ചെയ്തത്.

ബ്രസീലിലെ മനൗസിലുള്ള സ്വന്തം വീട്ടില്‍ മകനെ കാണാനില്ലെന്ന് അമ്മ മനസ്സിലാക്കിയത് രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ്. ഒരു ദിവസം മുഴുവന്‍ മകന്‍ എവിടെപ്പോയെന്നറിയാതെ അവര്‍ വിഷമിച്ചു. പൊലീസില്‍ വിവരമറിയിച്ചു. വൈകീട്ട് പൊലീസാണ് വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും 2700 കിലോമീറ്റര്‍ അകലെയാണ് മകനുള്ളതെന്ന് അമ്മയോട് പറഞ്ഞത്.

ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയില്‍ എത്താന്‍ ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ ടിക്കറ്റോ പാസ്പോര്‍ട്ടോ ലഗേജോ ഒന്നുമില്ലാതെ ബാലന് എങ്ങനെയാണ് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ കഴിഞ്ഞുവെന്നത് അജ്ഞാതമായി അവശേഷിക്കുകയാണ്.

വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവല്‍ യാത്ര ചെയ്തിരിക്കുന്നത്. എന്നാല്‍ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെയും ഗാര്‍ഡിയന്‍ഷിപ്പ് കൗണ്‍സിലിനെയും വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയെക്കുറിച്ചും വീട്ടിലെ ചുറ്റുപാടിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടി ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ സാവോപോളയിലെ ചില ബന്ധുക്കളെ കാണാനാണ് ബാലന്‍ യാത്ര ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

എന്നാല്‍, രേഖകളില്ലാതെ മകന്‍ എങ്ങനെ ഇത്ര ദൂരം ചെയ്തുവെന്നറിയേണ്ടതുണ്ടെന്നും വിമാനത്താവള അധികൃതര്‍ക്കെതിരെ പരാതി നല്‍കുമെന്നും ബാലന്‍റെ അമ്മ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group