ബെംഗളൂരു: കർണാടകത്തിൽ പുതിയ ഒമ്പത് സർവകലാശാലകൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.ചാമരാജനഗർ, ഹാസൻ, കുടക്, ഹാവേരി, കൊപ്പാൾ, ബാഗൽകോട്ട്, ബീദർ, മാണ്ഡ്യ, റായ്ച്ചൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച സർവകലാശാലകളാണ് ഉദ്ഘാടനം ചെയ്തത്.ബെംഗളൂരു ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.
ഒരു ജില്ലയിൽ ഒരു സർവകലാശാല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവകലാശാലകൾ സ്ഥാപിച്ചത്. നിലവിൽ സർവകലാശാലകളില്ലാത്ത ജില്ലകളിലാണ് പുതിയത് സ്ഥാപിച്ചത്.വിദ്യാഭ്യാസ മേഖലയ്ക്കാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്നും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കർണാടകയെ രാജ്യത്തിന് മാതൃകയാക്കി മാറ്റുകയാണ ലക്ഷ്യമെന്നും ബൊമ്മെ പറഞ്ഞു.
ഏഴ് എൻജിനീയറിങ് കോളേജുകൾ കെ.ഐ.ടി.കളാകുന്നു
സംസ്ഥാനത്തെ ഏഴ് എൻജിനീയറിങ് കോളേജുകൾ കർണാടക ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജികളാക്കി(കെ.ഐ.ടി.)മാറ്റുന്ന പദ്ധതിക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. 75 കോടി രൂപയുടെ പദ്ധതിയാണിത്. അഞ്ച് വർഷംകൊണ്ട് ഇവയെ രാജ്യത്തെ ഐ.ഐ.ടി.കളുടെ മികവിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം യുവാക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.ഐ.ടി. കൾ നിലവാരമുള്ള ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർക്കുമെന്നും അറിയിച്ചു. ധാർവാഡിൽ നിർമിച്ച കർണാടക ഹയർ എജ്യൂക്കേഷൻ അക്കാദമിക്കെട്ടിടം മുഖ്യമന്ത്രി വെർച്വൽ വഴി ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശ്വത്‌നാരായൺ, വ്യവസായ മന്ത്രി മുരുഗേഷ് നിറാനി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദ്, വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എസ്.ആർ.ഉമാശങ്കർ തുടങ്ങിയവർ പങ്കെടുത്തു
ഞാന്‍ മാത്രമല്ല അവരും’ എന്ന ഡയലോഗ് വേണ്ട!; അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം.ഹൈ ബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരികയാണ്. രാത്രി യാത്രകളില്‍ ഓവര്‍ടേക്ക് ചെയ്യുമ്ബോഴും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുന്നത് അപകടം ഒഴിവാക്കാന്‍ സഹായകമാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
കുറിപ്പ്:വാഹനങ്ങളിലെ ഡിം – ബ്രൈറ്റ് സംവിധാനം കൃത്യമായി ഉപയോഗിക്കണ്ടതല്ലേ എന്ന് ചോദിച്ചാല്‍ ഞാന്‍ മാത്രമല്ല അവരും ഡിം അടിക്കുന്നില്ലല്ലോ എന്ന ഡയലോഗ് ആണ് പലരുടെയും മറുപടി. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈ ബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരുന്നു. രാത്രി യാത്രകളില്‍ ഓവര്‍ടേക്ക് ചെയ്യുമ്ബോളും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയുവാന്‍ കഴിയുന്നു.