മംഗ്ളുറു: ജൂനിയര്‍ വിദ്യാര്‍ഥികളെ മംഗ്ളുറു അത്താവറിലെ ഫ്ലാറ്റില്‍ റാഗിംഗിന് വിധേയമാക്കുകയും പണം കവരുകയും ചെയ്‌തെന്ന പരാതിയില്‍ നഗരത്തില്‍ വിവിധ സ്വകാര്യ കോളജുകളില്‍ വിദ്യാര്‍ഥികളായ ഒമ്ബതുപേരെ മംഗ്ളുറു സൗത് പൊലീസ് അറസ്റ്റ് ചെയ്തു.എല്ലാവരും കേരളത്തില്‍ നിന്നുള്ളവരാണെന്നും ഏഴു പേര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു.ജാസില്‍ മുഹമ്മദ് (20), അഭി അലക്സ് (21), കാസര്‍കോട്ടെ സികെപി ശിഹാസ് (20), തൃശൂരിലെ കെ പി പ്രവേശ് (21), എച് ഗോപികൃഷ്ണ (21), പി എസ് ഹസൈന്‍ (21), പി ആര്‍ വിഷ്ണു (22), ഇടുക്കിയിലെ നന്ദു ശ്രീകുമാര്‍ (19), അലന്‍ ഷൈജു (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ജാസില്‍ മുഹമ്മദ്, അഭി അലക്സ് എന്നിവര്‍ ഒഴികെ ബാക്കി ഏഴ് പേര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിനെത്തുടര്‍ന്ന് എല്ലാവരേയും വൈദ്യപരിശോധനക്ക് വിധേയരാക്കിയിരുന്നു. ഏഴു പേര്‍ക്ക് എതിരെ കര്‍ണാടക വിദ്യാഭ്യാസ നിയമം, ഇന്‍ഡ്യന്‍ ശിക്ഷാ നിയമം, മയക്കുമരുന്ന് നിയമം (എന്‍ ഡി പി എസ്) എന്നിവ പ്രകാരം കേസെടുത്തു. ജാസിനേയും അഭിയേയും എന്‍ ഡി പി എസ് ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കി. അക്രമത്തിന് ഇരയായ രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. അവരുടെ അകൗണ്ടുകളില്‍ നിന്ന് പ്രതികള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്