Home Featured മാനന്തവാടിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

മാനന്തവാടിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്.തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

മട്ടന്നൂർ :ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവെച്ച ശേഷം ആദ്യമായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ജൂലായിൽ മുൻ മാസത്തേക്കാൾ 11,811 യാത്രക്കാരുടെ വർധനയാണ് ഉണ്ടായത്. 57,236 അന്താരാഷ്ട്ര യാത്രക്കാരും 36319 ആഭ്യന്തര യാത്രക്കാരുമാണ് ജൂലായിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.മേയ് രണ്ട് മുതൽ ഗോ ഫസ്റ്റ് സർവീസ് നിർത്തിയതിനെ തുടർന്ന് ആ മാസം 25,270 യാത്രക്കാരുടെ കുറവ് വന്നിരുന്നു. ജൂണിൽ 10,296 പേർ വീണ്ടും കുറഞ്ഞു. ജൂലായിൽ സർവീസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ജൂണിൽ 799 സർവീസ് ഉണ്ടായിരുന്നത് 882 ആയി ഉയർന്നു.ജൂൺ അവസാനം എയർ ഇന്ത്യ എക്‌സ്പ്രസ് ഷാർജയിലേക്ക് അധിക സർവീസുകളും ജൂലായ് ഒന്ന് മുതൽ ഇൻഡിഗോ മുംബൈയിലേക്കും സർവീസുകൾ തുടങ്ങിയിരുന്നു. സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഗോഫസ്റ്റ് എയർലൈൻസ് തുടങ്ങിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group