ബെംഗളൂരു: നിംഹാൻസിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) വിവിധ പ്രോ ഗ്രാമുകളിലേക്കു മേയ് 10 വരെ അപേക്ഷിക്കാം.
www.nimhans.ac.in മുഖ്യ പ്രോഗ്രാമുകൾ
1: പിഎച്ച്ഡി ക്ലിനിക്കൽ സൈക്കോളജി, ന്യൂറോളജി, നഴ്സിങ് ഉൾപ്പെടെ 21 വിഷയങ്ങൾ
2: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ചൈൽഡ് & അഡോളസന്റ് സൈക്യാട്രി, ജെറിയാട്രിക് സൈക്യാട്രി, ന്യൂറോ-ക്രിട്ടിക്കൽ കെയർ അടക്കം 14 പ്രോഗ്രാമുകൾ
3: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഇൻ സൈക്യാട്രി (പൊതു എൻട്രൻസ്): ഫൊറൻസിക് സൈക്യാടി, ടെലി സൈക്യാടി ഉൾപ്പെടെ 11 പ്രോഗ്രാമുകൾ
3: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഇൻ ന്യൂറോളജി (പൊതു എൻട്രൻസ്): എപ്പിലപ്സി, സ്ട്രോക് ഉൾപ്പെടെ 8 പ്രോഗ്രാമുകൾ
4: എംഡി ആയുർവേദം – മനോ വിജ്ഞാനവും മാനസി കരോഗവും
എംഫിൽ: ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക് (എംഫിൽ പ്രോഗ്രാം നിർത്തലാക്കുമെന്ന് 2020ലെ ദേശീയവിദ്യാഭ്യാസ നയത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ഇതിനു മാറ്റം വരാം)
5: ഫെലോഷിപ് കോഴ്സുകൾ ക്ലിനിക്കൽ ന്യൂറോ-സൈക്കോളജി, കമ്യൂണിറ്റി മെന്റൽ ഹെൽത്ത് നഴ്സിങ് ഉൾപ്പെടെ 9 ശാഖകൾ
6: മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
7: എംഎസി: ബയോസ്റ്റാറ്റി സിക്സ്, സൈക്യാട്രിക് നഴ്സി ങ്, ന്യൂറോസയൻസ് നഴ്സിങ്, യോഗ തെറപ്പി (മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസസ്)
8: പിജി ഡിപ്ലോമ ഇൻ ക്ലിനി ക്കൽ ബയോകെമിസ്ട്രി ഒരാൾക്ക് മൂന്നു കോഴ്സുകൾക്കു വരെ അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും എൻട്രൻസ് എഴുതാം. എംബിബിഎസ് യോഗ്യത തെളിയിക്കേണ്ടവർ 2022 ജൂലൈ ഒന്നിനകം ഇന്റേൺഷിപ് പൂർത്തിയാക്കണം.
എയിംസ് നടത്തുന്ന
ഐഎൻഐ-സിഇടി, ഐഎൻഐ-എസ്എസ് (ഇൻ സ്റ്റിറ്റ്യൂട്ട്സ് ഓഫ് നാഷനൽ ഇം പോർട്ടൻസ് – കംബൈൻഡ് എൻട്രൻസ് ടെസ്റ്റ് സൂപ്പർ സ്പെഷ്യൽറ്റി എൻട്രൻസ് ടെസ്റ്റ്) ഒഴികെയുള്ള എൻട്രൻസ് പരീക്ഷകൾ ബെംഗളൂരുവിൽ മാത്രം. എംപിഎച്ച്, എംഫിൽ/പി എച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഫെലോഷിപ്, പിജി ഡിപ്ലോമ, എംഎസി കോഴ്സുകളുടെ എൻട്രൻസ് ജൂൺ 11/12 തീയതി കളിൽ പ്രവേശനം ജൂൺ 29ന്.