ബെംഗളൂരു: തുമകൂരു നെലമംഗല റോഡിൽ ഗോരഗുപാളയ മേൽപാലത്തിൽ രാത്രി കാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ദിവസവും അർധരാത്രി മുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ വാഹനങ്ങൾ സർവീസ് റോഡുവഴി കടന്ന് പോകണമെന്നാണ് ഉത്തരവ്.ഡിസംബർ 25 മുതൽ അറ്റകുറ്റ പണികൾക്കായി പാലം അടച്ചിരുന്നു. ഫെബ്രുവരി 16 മുതൽ കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവ മാത്രമായി കടത്തിവിട്ടിരുന്നു. ഭാരമേറിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നിരോധനകാര്യം അറിയാതെ ഭാരമേറിയ ഉയരം കൂടിയ വാഹനങ്ങൾ മേൽപ്പാലത്തിലെത്തി ഉയരം നിയന്ത്രിക്കുന്ന ബാരിക്കേഡുകൾ തകർക്കുന്നത് പതിവായതോടെയാണ് പുതിയ നിയന്ത്രണം. അർധരാത്രി മുതൽ അഞ്ചുമണി വരെ മാത്രമാണ് ചെറുവാഹനങ്ങൾക്ക് നിരോധനമുള്ളത്. മറ്റു സമയങ്ങളിൽ ഇത് ബാധകമല്ല.
previous post