Home Featured കര്‍ണാടക ഭരണമാറ്റം: രാത്രിയാത്ര നിരോധനത്തില്‍ മാറ്റത്തിന് സാധ്യത

കര്‍ണാടക ഭരണമാറ്റം: രാത്രിയാത്ര നിരോധനത്തില്‍ മാറ്റത്തിന് സാധ്യത

കര്‍ണാടകയില്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്ബോള്‍ പ്രതീക്ഷയോടെ വയനാട്.ദേശീയപാത 766ലെ രാത്രിയാത്ര നിയന്ത്രണം, ബാവലി- മൈസൂരു റോഡിലെ രാത്രിയാത്ര വിലക്ക്, ബൈരക്കുപ്പ പാലം, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ അനുകൂലമായ നിലപാട് കര്‍ണാടക സ്വീകരിക്കുമെന്ന പ്രതീക്ഷ ജില്ലയില്‍ ശക്തമായിരിക്കുകയാണ്. കര്‍ണാടക സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് വില കൊടുക്കുമെന്നതാണ് അനുകൂല ഘടകം. കര്‍ണാടക വനം മന്ത്രാലയത്തിന്റെ കടുംപിടിത്തമാണ് രാത്രിയാത്ര നിരോധനത്തിന്റെ പ്രധാന കാരണം.

രാത്രി ഒമ്ബതിനും ആറിനുമിടയില്‍ ദേശീയ പാതയില്‍ നിരോധനം വന്നതോടെ മൈസൂരു, ബംഗളൂരു യാത്ര ദുഷ്കരമായി.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ വികസനത്തെ ഇത് പ്രതികൂലമായി ബാധിച്ചു. നിരോധനത്തിനെതിരെ ബത്തേരിയില്‍ വലിയ സമരങ്ങള്‍ നടന്നിട്ടും വലിയ പ്രയോജനമുണ്ടായില്ല. തെക്കേ വയനാട്ടില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയത്തില്‍ മൈസൂരുവിലെത്താന്‍ ബന്ദിപ്പുര്‍ ദേശീയോദ്യാനം കടക്കണം. ഇവിടെയാണ് രാത്രിയാത്ര നിരോധനം വലിയ പ്രശ്നമായത്.ബന്ദിപ്പുര്‍ കടുവാസങ്കേതം അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2009ലാണ് അന്നത്തെ ചാമരാജ്‌നഗര്‍ ജില്ല കലക്ടര്‍ ബന്ദിപ്പൂര്‍ വഴി രാത്രി യാത്ര വിലക്കിയത്.

വടക്കെ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും ബാവലി വഴി മൈസൂവിലേക്കുള്ള പാതയില്‍ രാത്രിഗതാഗതം വിലക്കിയതും കര്‍ണാടകയാണ്. 2008ല്‍ അന്നത്തെ മൈസൂരു ജില്ല കലക്ടറാണ് ബാവലി മുതല്‍ ഉദ്ബൂര്‍ വരെ നാഗര്‍ഹോള വനത്തിലൂടെയുള്ള 18 കിലോമീറ്ററില്‍ രാത്രി ഗതാഗതനിരോധന ഉത്തരവിറക്കിയത്. റെയില്‍ ലൈനിന്റെ കാര്യത്തിലും ഇതുവരെയുള്ള കര്‍ണാടക നിലപാട് വലിയ ആശാസ്യമല്ല. തലശ്ശേരി-മൈസൂര്‍, നിലമ്ബൂര്‍- നഞ്ചന്‍കോട് ആയാലും ദേശീയോദ്യാനങ്ങളിലൂടെ ഏതാനും കിലോമീറ്റര്‍ പാളം പണിയണം.

വയനാടിന്റെ പുരോഗതിക്കു ഉതകുന്നതും കാട്ടിലൂടെ കടന്നുപോകേണ്ടതുമായ വികസന പദ്ധതികള്‍ക്കു ദീര്‍ഘകാലമായി കര്‍ണാടക വലിയ താത്പര്യം കാണിക്കുന്നില്ല. ബൈരക്കുപ്പ പാലം വന്നാല്‍ പുല്‍പള്ളി മേഖലയില്‍ വലിയ വികസനമുണ്ടാകും. കൊട്ടിഘോഷിച്ച്‌ തറക്കല്ലിടല്‍ നടത്തിയിട്ടും പാലം യാഥാര്‍ഥ്യമായില്ല. വനത്തിലൂടെയുള്ള റോഡിന് കര്‍ണാടക എതിര് നിന്നതാണ് പ്രശ്നമായത്. രാത്രിയാത്ര കേസുകളില്‍ വയനാടിനു ഗുണകരമായ നിലപാട് സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലേറുന്നതോടെ കേരളത്തിന്റെ താത്പര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അവസരമുണ്ടായേക്കും.

മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ല, ഏഴുവയസുകാരനെ പിതാവ് കഴുത്തു ഞെരിച്ച്‌ കൊന്നു

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഏഴുവയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ചൊവ്വാഴ്ചയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതീക് ആണ് കൊല്ലപ്പെട്ടത്.മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനാലാണ് പിതാവ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശശിപാലി(26)ന്റെ ആദ്യഭാര്യയിലെ മകനാണ് പ്രതീക്. മൂന്നാം ഭാര്യയായ പായലിന് (23) അടുത്തിടെ കുഞ്ഞുണ്ടായിരുന്നു.തുടര്‍ന്ന് പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പായല്‍ ശശിപാലിനോട് പറഞ്ഞു.

ഇതോടെ മകനെ കൊല്ലാന്‍ ശശിപാല്‍ തീരുമാനിക്കുകയായിരുന്നു. സാധാരണയായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് പ്രതീക് ഉറങ്ങാറുള്ളത്. എന്നാല്‍ ഞായറാഴ്ച, കൂളറുള്ള തന്റെ മുറില്‍ കിടന്ന് ഉറങ്ങാന്‍ പ്രതീകിനോട് ശശിപാല്‍ ആവശ്യപ്പെടുകയായിരുന്നു. മകന്‍ ഉറങ്ങിയപ്പോള്‍ ശശിപാല്‍ ടിവിയുടെ വോളിയം കൂട്ടുകയും കഴുത്ത് ഞെരിച്ച്‌ കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ഭാര്യയെ വീഡിയോകോള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ എടുത്തില്ല.

മകനെ കൊലപ്പെടുത്തിയ ശേഷം ശശിപാല്‍ തെളിവായി അതിന്റെ വീഡിയോ പായലുമായി വാട്‌സാപ്പില്‍ പങ്കുവെച്ചെങ്കിലും മൊബൈല്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ അവരത് കണ്ടില്ല. ശേഷം ശശിപാല്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പ്രതീകിനെ കൊല്ലുന്നതിന്റെ വീഡിയോ ശശിപാലിന്റെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group