Home Featured ബന്ദിപ്പുരില്‍ 12 മണിക്കൂര്‍ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

ബന്ദിപ്പുരില്‍ 12 മണിക്കൂര്‍ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

കല്‍പ്പറ്റ > കോഴിക്കോട് – മൈസൂര്‍ ദേശീയപാത 766 ല്‍ ബന്ദിപ്പുര്‍ മേഖലയില്‍ രാത്രികാല ഗതാഗത നിരോധനത്തിന്റെ സമയം നീട്ടാന്‍ നീക്കം.ഇന്നലെ ഇതേ പാതയില്‍ ചരക്ക് ലോറിയിടിച്ച്‌ കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കര്‍ണാടക വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

നിലവില്‍ രാത്രി ഒമ്ബത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം.കേരള കര്‍ണാടക അതിര്‍ത്തിയില്‍ മൂലഹള്ളയ്ക്കും മധൂര്‍ ചെക്ക്പോസ്റ്റിനും ഇടയില്‍ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച്‌ ചരിഞ്ഞിരുന്നു. രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്ബ് വനാതിര്‍ത്തി പിന്നിടാന്‍ അമിതവേഗതയില്‍ എത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം.

പെണ്‍ പാമ്ബുകള്‍ക്കും ലൈംഗികാവയവമുണ്ട്; കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

പെണ്‍ പാമ്ബുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍. പാമ്ബുകള്‍ക്ക് ലൈംഗികാവയവം ഇല്ലെന്ന ധാരണയാണ് ഇതോടെ പൊളിയുന്നത്.സ്ത്രീകളിലെ ലൈംഗികാവയവത്തോട് സമാനതകള്‍ ഉള്ളവയാണ് പാമ്ബുകളില്‍ കണ്ടെത്തിയ അവയവമെന്നാണ് പഠനം. പെണ്‍ പാമ്ബിന്‍റെ ജനനേന്ദ്രിയത്തിന്‍റെ ഘടനയേക്കുറിച്ച്‌ വ്യക്തമായ ധാരണ നല്‍കുന്നതാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനം.

ഇവയേക്കുറിച്ച്‌ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് കണ്ടെത്തല്‍.ആണ്‍ പാമ്ബുകളിലെ ലൈംഗികാവയവത്തേക്കുറിച്ച്‌ നേരത്തെ പഠനം നടന്നിട്ടുണ്ട്. എന്നാല്‍ പെണ്‍ പാമ്ബുകളേക്കുറിച്ചുള്ള പഠനം വളരെ ശുഷ്കമായാണ് നടന്നിരുന്നത്. സ്ത്രീ ലൈംഗികാവയവങ്ങളേക്കുറിച്ച്‌ കാലങ്ങളായുള്ള ധാരണകള്‍ പാമ്ബുകളുടെ കാര്യത്തിലും സംഭവിച്ചിരിക്കാം അതിനാലാവും പെണ്‍ പാമ്ബുകളുടെ ലൈംഗികാവയവങ്ങളേക്കുറിച്ചുള്ള പഠനങ്ങള്‍ ശുഷ്കമായതെന്നാണ് നിലവിലെ കണ്ടെത്തല്‍ നടത്തിയ ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയ മേഗന്‍ ഫോള്‍വെല്‍ വ്യക്തമാക്കുന്നത്.

അതിനാല്‍ തന്നെ പാമ്ബുകളുടെ ഇണ ചേരല്‍ സംബന്ധിച്ച്‌ നിരവധി തെറ്റായ ധാരണകളാണ് ആളുകള്‍ക്കുള്ളതെന്നും ഇവര്‍ വ്യക്തമാക്കുന്നു.പെണ്‍ പാമ്ബുകളുടെ വാലിലാണ് ക്ലിറ്റോറിസ് സ്ഥിതി ചെയ്യുന്നതെന്നാണ് ഇവരുടെ പഠനം പറയുന്ന്നു. റോയല്‍ സൊസൈറ്റി ബി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യക്തമായി വേര്‍തിരിവുള്ള രണ്ട് ക്ലിറ്റോറിസുകളാണ് ഇവയ്ക്കുള്ളത്. ശരീര കേശങ്ങളാല്‍ മറഞ്ഞികിത്തുന്ന നിലയിലാണ് ഇവയുള്ളത്. ഞരമ്ബുകളും ചുവന്ന രക്ത കോശങ്ങളും കൊളാജനും അടങ്ങിയതാണ് ഉദ്ധാരണ ശേഷിയുള്ള അവയവമെന്നും പഠനം വിശദമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group