Home Featured ബെംഗളൂരു :നഗരത്തിൽ രാത്രി വാഹനങ്ങൾ തടഞ്ഞുള്ള കവർച്ചാ സംഭവങ്ങൾ വർധിക്കുന്നു

ബെംഗളൂരു :നഗരത്തിൽ രാത്രി വാഹനങ്ങൾ തടഞ്ഞുള്ള കവർച്ചാ സംഭവങ്ങൾ വർധിക്കുന്നു

ബെംഗളൂരു നഗര റോഡുകളിൽ രാത്രി വാഹനങ്ങൾ തടഞ്ഞുള്ള കവർച്ചാ സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം സർജാപുര-അത്തിബലെ റോഡിൽ ഐടി ജീവനക്കാരുടെ കാർ തടഞ്ഞ് പണം ആവശ്യപ്പെട്ട് സംഭവത്തിൽ 4 പേർ അറസ്‌റ്റിലായി. ഐടി കമ്പനി സ്‌ഥാപകൻ ചരൺ പാൽ സിങിന്റെ കാറാണ് ബൈക്കുകളിലെത്തിയ 6 അംഗ സംഘം തടഞ്ഞത്. പുതുച്ചേരിയിൽ പുതുവർഷാഘോഷത്തിൽ പങ്കെടുത്ത ശേഷം സഹപ്രവർത്തകരുമായി മടങ്ങിവരുമ്പോഴാണ് സംഭവം. കാറിനു മുന്നിൽ ബൈക്ക് നിർത്തിയ ഇവർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.പുറത്തിറങ്ങാൻ വിസമ്മതിച്ച ചരൺ സിങ് കാറുമായി ഒരുവിധം രക്ഷപ്പെട്ട് സർജാപുര പൊലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

വിജനമായ റോഡുകൾ കേന്ദ്രീകരിച്ച് വാഹനയാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഭവങ്ങൾ കൂടിയതിനാൽ രാത്രി പട്രോളിങ് ശക്‌തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ജൂലൈയിൽ വൈറ്റ്ഫീൽഡ് സർജാപുര റോഡിലെ ഗുൻജൂരിൽ കാർ തടഞ്ഞുനിർത്തിയ സംഘം മലയാളി ഐടി ജീവനക്കാരെ ആക്രമിച്ചിരുന്നു. ജനുവരിയിൽ സർജാപുര റോഡിൽ തന്നെ കാറിൽ ബൈക്കിടിപ്പിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ 2 പേരെ പിടികൂടിയിരുന്നു. രാത്രിയിൽ ദമ്പതികൾ സഞ്ചരിച്ച കാറിൽ ബൈക്കിടിപ്പിച്ച ഇവർ 4 കിലോമീറ്റർ ദൂരം പിന്തുടരുകയും ചെയ്തിരുന്നു.

കൈകൊണ്ട് ഭക്ഷണം കഴിച്ച ഇന്ത്യൻ യുവതിയെ അധിക്ഷേപ്പിച്ച്‌ വിദേശ വനിത; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: വീഡിയോ

ഇന്ത്യക്കാരായ നമ്മള്‍ ഭൂരിഭാഗവും കൈ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. നിന്നാല്‍ വിദേശികള്‍ കൈ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കയുന്നത് വളരെ അത്ഭുതത്തോടെ നോക്കി കാണുന്നവരാണ്.എന്നാല്‍ മറ്റ് ചിലര്‍ പരിഹാസത്തോടെയും ഇതിനെ കാണാറുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിയെ വിമര്‍ശിച്ച്‌ എക്സില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ്.

എയര്‍പോര്‍ട്ടില്‍ നിന്ന് പകര്‍ത്തിയ യുവതിയുടെ വീഡിയോയാണ് എക്സില്‍ JusB എന്ന അക്കൗണ്ടില്‍ നിന്ന് പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തില്‍ ഒരു യുവതി തന്റെ കൈ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുന്നത് കാണാം. എന്നാല്‍, എക്‌സില്‍ പങ്കുവച്ചിരിക്കുന്നത് ‘എന്റെ അടുത്തിരിക്കുന്ന സ്ത്രീ വൃത്തിയില്ലാത്ത ഈ എയര്‍പോര്‍ട്ടില്‍ എന്തിനാണ് കൈ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ്‌. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ഇതിനോടകം 23 മില്ല്യണ്‍ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group