Home covid19 ഒമിക്രോണ്‍; കേരളത്തിൽ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍; പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല

ഒമിക്രോണ്‍; കേരളത്തിൽ ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍; പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല

by കൊസ്‌തേപ്പ്

തിരുവനന്തപുരം: ( 27.12.2021) ഒമിക്രോണ്‍ സാഹചര്യം പരിഗണിച്ച്‌ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും നിയന്ത്രണങ്ങള്‍. പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകള്‍, ക്ലബുകള്‍, ഹോടെലുകള്‍, റെസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപാസിറ്റി അമ്ബത് ശതമാനമായി തുടരും.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീചുകള്‍, ഷോപിംഗ് മാളുകള്‍, പബ്ലിക് പാര്‍കു കള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. സംസ്‌ഥാനത്ത് 98 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group