ബെംഗളൂരു: നഗരത്തിലെ രാത്രി പോലീസ് പെട്രോളിങ് ഊർജ്ജിതമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ്. ഹൊയ്സാല പെട്രോളിങ് വാഹനങ്ങളുടെ പരിശോധന റൂട്ടുകൾ ഉൾപ്പെടെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർക്ക് നിശ്ചയിക്കാം. പെട്രോളിംഗ് ശക്തമാക്കിയാൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടവരാൻ സാധിക്കുമെന്നും ദയാനന്ദ് പറഞ്ഞു.നഗരം ഒരിക്കലും ഉറങ്ങുന്നില്ല.
ഈ മഴക്കാലത്ത് നഗരത്തിനോടൊപ്പം നൈറ്റ് ബിറ്റ് പോലീസ് പട്രോളിംഗ് സംഘവും ഉറങ്ങുന്നില്ല. ഈ തണുപ്പുളള രാത്രിയിൽ തെരുവുകളിൽ ചുറ്റിക്കറങ്ങുപോഴും, നിങ്ങൾ സുരക്ഷിതത്വത്തോടെ ഉറങ്ങുന്നതായി പോലീസ് ഉറപ്പ് വരുത്തുന്നു. എന്നാൽ നഗരത്തിൽ കുറ്റകൃത്യങ്ങൾ കുതിച്ചുയർന്നപ്പോൾ, പോലീസിന്റെ നേരെ വിരലുകൾ ഉയർത്തി ജനങ്ങൾ കുറ്റപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അന്യമതസ്ഥനെ വിവാഹം കഴിച്ചു; യുവതിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി കുടുംബം
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി കുടുംബം. അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെയാണ് മകളെ മരിച്ചതായി കണക്കാക്കി കുടുംബം സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ അംഖേരയിലാണ് സംഭവം. അനാമിക ദുബെ എന്ന യുവതിയുടെ അന്ത്യകര്‍മങ്ങളാണ് മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയത്. മകള്‍ അഹിന്ദുവിനെ വിവാഹം കഴിച്ചതാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്.
ഞായറാഴ്‌ച നര്‍മദ നദിയുടെ തീരത്തുള്ള ഗൗരിഘട്ടിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ (പിണ്ഡ് ദാൻ) ഇവര്‍ നത്തിയത്.ആചാരങ്ങള്‍ പൂര്‍ണമായും പിന്തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ഗൗരിഘട്ടില്‍ ചടങ്ങുകള്‍ നടത്തിയത്. മകള്‍ അനാമികയെ ഏറെ സ്‌നേഹത്തോടെയാണ് വളര്‍ത്തിയതെന്നും എന്നാല്‍ ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച് കുടുംബത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ പറയുന്നു.സഹോദരിയുടെ വിവാഹത്തെക്കുറിച്ച് തനിക്ക് ഏറെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവളുടെ ശാഠ്യം തങ്ങളുടെ കുടുംബാഭിലാഷങ്ങളെയെല്ലാം തകര്‍ത്തിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ സഹോദരൻ അഭിഷേക് ദുബെ പ്രതികരിച്ചു.അനാമിക ജീവിച്ചിരിക്കുമ്ബോള്‍ തന്നെ ഇത്തരമൊരു ചടങ്ങ് നടത്തേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കുടുംബത്തിന്‍റെ ചെയ്‌തിയെ ന്യായീകരിച്ചുകൊണ്ട് അഭിഷേക് ദുബെ പറഞ്ഞു.അഹിന്ദുവായ യുവാവുമായുള്ള പെണ്‍കുട്ടിയുടെ സ്‌നേഹ ബന്ധത്തെ കുടുംബം എതിര്‍ത്തിരുന്നു.
എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് അനാമിക വിവാഹവുമായി മുന്നോട്ട് പോയി. മജിസ്‌ട്രേറ്റിന് മുന്നിലെത്തി വിവാഹം കഴിച്ച യുവതി ജൂണ്‍ 7 ന് മുസ്‌ലിം ആചാരങ്ങള്‍ പിന്തുടര്‍ന്ന് അനാമിക ദുബെ എന്ന തന്‍റെ പേര് ഉസ്‌മ ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്‌തു.പിന്നാലെയാണ് മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഗൗരിഘട്ടില്‍ ഒത്തുകൂടുകയും ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്‌തത്.
അനാമിക ദുബെയുടെ തീരുമാനത്തില്‍ രോഷാകുലരായ കുടുംബാംഗങ്ങള്‍ മകള്‍ മരിച്ചതായി കണക്കാക്കിയാണ് ഇത്തരമൊരു കൃത്യം നടത്തിയത്. മകളുടെ വിയോഗത്തില്‍ അനുശോചന കാര്‍ഡ് അക്കം അച്ചടിച്ച ഇവര്‍ അത് പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്‌തിരുന്നു.