കർഫ്യൂവിന്റെ കൂടി പശ്ചാത്തലത്തിൽ നഗരത്തിലെ തിരക്കേറിയ ചില ഇടങ്ങളിലെ നമ്മ മെട്രോ സ്റ്റേഷനുകളിലെ പ്രവേശനകവാടങ്ങൾ 9ന് അടയ്ക്കുന്നതിനെതിരെ വ്യാപക പരാതി. എംജി റോഡ്, കബ്ബൺ പാർക്ക്, കെആർ മാർക്കറ്റ്, ചിക്ക്പേട്ട് എന്നിവിടങ്ങളിലെ കവാടങ്ങളാണ് നേരത്തെ അടയ്ക്കുന്നത്. ഇതോടെ അവസാന ട്രെയിൻ പിടിക്കാൻ തിരക്കേറിയ റോഡിനു കുറകെകടന്നു വേണം എതിർവശത്തെ കവാടത്തിലെത്താൻ.
രാത്രി 11.30 വരെ മെട്രോ സർവീസുണ്ടെങ്കിലും കർഫ്യൂ പ്രഖ്യാപിച്ചതോടെ ഇടവേള കൂട്ടിയാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കവാടങ്ങൾ അടച്ചിടുന്നത്. എന്നാൽ, വാരാന്ത്യങ്ങളിൽ പകൽസമയത്തും ഇത് പതിവാണെന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.