ബെംഗളൂരു : എല്ലാ ദിവസങ്ങളിലും അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ച് വരെ ഗോരഗുണ്ടപാളയ മേൽപ്പാലത്തിൽ വാഹനഗതാഗതം ട്രാഫിക് പോലീസ് നിരോധിച്ചു. ഉത്തരവ് പ്രകാരം, ആ കാലയളവിൽ വാഹനങ്ങൾ സർവീസ് റോഡുകൾ വഴി തിരിഞ്ഞു പോകേണ്ടി വരും.രാത്രികാലങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാലും ഫ്ളൈഓവറിന്റെ പ്രവേശന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉയരമുള്ള ബാരിക്കേഡുകൾ വാഹനങ്ങൾ ഇടിച്ചുകയറുന്നതിന്നാലും ഈ തീരുമാനം അനിവാര്യമെന്ന് വ്യക്തമാക്കി ശനിയാഴ്ചയാണ് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തേ ഗൗഡ പുതിയ ഉത്തരവ് പുറത്തിറക്കി.രണ്ട് കേബിളുകളുടെ അറ്റകുറ്റപ്പണികൾ ചൂണ്ടിക്കാട്ടി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഡിസംബർ 25 ന് മേൽപ്പാലം അടച്ചിരുന്നു, പണികൾ പൂർത്തിയാക്കി ജനുവരി ആദ്യവാരം തുറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) വിദഗ്ധ സമിതി അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും മേൽപ്പാലം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മേൽപ്പാലം തുറക്കുന്നത് വീണ്ടും നീട്ടി.
ഗോരഗുണ്ടപാളയ മേൽപ്പാലത്തിൽ വീണ്ടും രാത്രികാല നിരോധനാജ്ഞ
previous post