Home Featured ബംഗളൂരു: 13.61 ഗ്രാം എം.ഡി.എം.എയുമായി നൈജീരിയക്കാരന്‍ പിടിയില്‍

ബംഗളൂരു: 13.61 ഗ്രാം എം.ഡി.എം.എയുമായി നൈജീരിയക്കാരന്‍ പിടിയില്‍

ബംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തില്‍ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ എന്ന 26-കാരനെയാണ് കാമാക്ഷിപാളയ പൊലീസിന്റെ പിടിയിലായത്.ഇയാളുടെ കൈയില്‍ നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

വിദ്യാര്‍ഥിവിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു.രണ്ടുവര്‍ഷം മുമ്ബ് യെലഹങ്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകത്തില്‍ ഇയാള്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം മയക്കുമരുന്ന് വിതരണത്തിലേക്ക് തിരിയുകയായിരുന്നു.

കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്. കർണാടകയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.2014ല്‍ എംജി റോഡിലെ ഫര്‍ണീച്ചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കളാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഹനഗല്‍ പൊലീസ് പറഞ്ഞു.മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയിൽവെച്ചായിരുന്നു സെനുൽ ആബിദിനെ കൊലപ്പെടുത്തിയത്. കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ അക്രമികൾ മുഹമ്മദ് കുഞ്ഞിയുടെ മുന്നിലിട്ടാണ് സൈനുൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group