Home Featured ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന്‍ ബംഗളുരുവില്‍ അറസ്റ്റില്‍;ഇന്ത്യയിലെത്തിയത് മെഡിക്കല്‍ വിസയില്‍, പിന്നാലെ സ്റ്റുഡന്റ് വിസയില്‍ ഭാര്യയെയും എത്തിച്ചു; നടത്തിയത് വന്‍ ലഹരിക്കച്ചവടം

ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന്‍ ബംഗളുരുവില്‍ അറസ്റ്റില്‍;ഇന്ത്യയിലെത്തിയത് മെഡിക്കല്‍ വിസയില്‍, പിന്നാലെ സ്റ്റുഡന്റ് വിസയില്‍ ഭാര്യയെയും എത്തിച്ചു; നടത്തിയത് വന്‍ ലഹരിക്കച്ചവടം

by കൊസ്‌തേപ്പ്

ബംഗളുരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന്‍ അറസ്റ്റില്‍ .നൈജീരിയന്‍ പൗരനായ റെമിജുസിനെയാണ് നെടുമ്ബാശേരി പൊലീസ്, ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ബെംഗളൂരു മേദനഹള്ളിയിലെ ഫ്ലാറ്റ് വളഞ്ഞു കസ്റ്റഡിയില്‍ എടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ റെമിജുസ് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്ബാശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ഇതിന്റെ അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്ക് എത്തിയത്. 2016 ല്‍ മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ റെമിജുസ് വിസ പുതുക്കി നല്‍കാത്തതിനാല്‍ അനധികൃതമായി ബെംഗളൂരുവില്‍ തങ്ങുകയായിരുന്നു. ഇതിനിടയില്‍ സ്റ്റുഡന്റ് വിസയില്‍ ഇയാളുടെ ഭാര്യയും ഇന്ത്യയിലെത്തി. മുന്‍പ് രണ്ടു പ്രാവശ്യം പിടികൂടാന്‍ പോലീസ് ബെംഗളൂരുവിലെത്തിയെങ്കിലും റെമിജുസ് രക്ഷപ്പെട്ടു. 2017 ല്‍ ലഹരിമരുന്ന് കേസില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇയാളുടെയും കൂട്ടരുടെയും ഇടപാടുകളെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കുമെന്നും, കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എറണാകുളം റൂറല്‍ എസ്.പി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group