Home Featured കേരളത്തിലേക്ക് ലഹരി കടത്തൽ;പ്രധാന കണ്ണി ബെംഗളൂരുവില്‍ പിടിയില്‍.

കേരളത്തിലേക്ക് ലഹരി കടത്തൽ;പ്രധാന കണ്ണി ബെംഗളൂരുവില്‍ പിടിയില്‍.

കാക്കനാട്(കൊച്ചി): കേരളത്തിലേക്ക് രാസലഹരി നിര്‍മിച്ച്‌ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ബെംഗളൂരുവില്‍ പിടിയില്‍.നൈജീരിയന്‍ സ്വദേശി ഒകോന്‍ഖോ ഇമ്മാനുവല്‍ ചിതുബേ (32) യെയാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന് കങ്ങരപ്പടി സ്വദേശി ഷെമീം ഷായുടെ വീട്ടില്‍ നിന്നും 15 ലക്ഷം വിലവരുന്ന എം.ഡി.എം.എ. (മെഥലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍) പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്റെ നിര്‍ദേശപ്രകാരം തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടീം ഷെമീം ഷായെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നൈജീരിയന്‍ സ്വദേശിയിലേക്ക് എത്തിയത്.

ബെംഗളൂരുവില്‍ നിന്നും എം.ഡി.എം.എ. വാങ്ങാന്‍ പണം നല്‍കിയ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതാണ് അന്വേഷണസംഘത്തിന് വഴിത്തിരിവായത്. ഭൂരിഭാഗം അക്കൗണ്ടുകളും ബെംഗളൂരുവിലെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടേതാണന്ന് മനസ്സിലായി. അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശി വലയിലായത്.രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയില്‍ എത്തിയ നൈജീരിയന്‍ സ്വദേശി ബെംഗളൂരു കേന്ദ്രമാക്കി രാസലഹരി കുക്ക് ചെയ്തു വില്‍പ്പന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അക്കൗണ്ടില്‍ പണം വീണാല്‍ സാധനം റോഡില്‍രാസലഹരി ആവശ്യമുള്ളവര്‍ക്ക് ബെംഗളൂരുവിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ അക്കൗണ്ട് നമ്ബര്‍ വാങ്ങി അതിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടും. അക്കൗണ്ടില്‍ പണം ഇട്ടവര്‍ക്ക് ബെംഗളൂരുവിലെ ഏതെങ്കിലും റോഡരികില്‍ രാസലഹരി കവറുകളില്‍ ഇട്ടുവെയ്ക്കും.പണം വന്നുവെന്ന് ഉറപ്പിച്ച ശേഷം ആവശ്യക്കാര്‍ക്ക് സാധനം വെച്ച സ്ഥലം വീഡിയോ എടുത്ത് ഫോണില്‍ അയച്ചു നല്‍കിയായിരുന്നു കച്ചവട രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണം : സുപ്രിം കോടതി

കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി.പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്. ( online RTI portal kerala supreme court )നിലവില്‍ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ വേണം അപേക്ഷ നല്‍കുവാന്‍. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ നിലവിലില്ല. സമ്ബൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം മുഖേന സുപ്രിം കോടതിയെ സമീപിച്ചത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. കൊവിഡ് കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രിം കോടതിയില്‍ നിന്നും പ്രവാസികള്‍ക്കനുകൂലമായി നിരവധി കോടതിവിധികള്‍ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. അര്‍ഹരായ പ്രവാസികള്‍ക്ക് വിദേശരാജ്യത്തും ഇന്ത്യന്‍ മിഷനുകളിലൂടെ സൗജന്യ നിയമസഹായം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണയിലുമാണ്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടിയാണ് സുപ്രിം കോടതിയുടെ ഈ ഇടപെടലെന്നും തുടര്‍ന്നും ഇത്തരം നടപടികളുമായി മുന്‍പോട്ടു പോകുമെന്നും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡും,ഗ്ലോബല്‍ വക്താവുമായ സുധീര്‍ തിരുനിലത്തു അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group